Advertisement
Entertainment
ചെറിയ വേഷമെങ്കില്‍ പോലും പരിഗണിക്കണം, ബാക്കി എല്ലാ രീതിയിലും മലയാള സിനിമ മുന്നോട്ട് തന്നെ: സായി കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 02:23 am
Saturday, 19th April 2025, 7:53 am

1977ല്‍ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടനാണ് സായി കുമാര്‍. എന്നാല്‍ 1989ല്‍ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെയാണ് സായി കുമാര്‍ സിനിമാരംഗത്ത് സജീവമാകുന്നത്.

കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ ഹിറ്റ്‌ലര്‍ എന്ന സിനിമയി വില്ലനായി അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലനായി വേഷമിട്ടു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായി കുമാര്‍.

പുതുമകളിലേക്ക് ചിന്തിച്ചുതുടങ്ങുമ്പോള്‍ പഴമയുള്ളവരെ മറന്ന് പോകുന്നുവെന്ന് സായി കുമാര്‍ പറയുന്നു. പുതിയ സബ്ജക്ട് തെരഞ്ഞെടുക്കുന്നത് ശരിയാണെന്നും എന്നാല്‍ പഴയ നടന്‍മാരെ മറന്നുപോകുന്നുവെന്നും സായി കുമാര്‍ വ്യക്തമാക്കി.

സംഘടനയില്‍ 450 പേരോളമുണ്ടെന്നും എന്നാല്‍ എത്ര പേര്‍ വര്‍ക്ക് ചെയ്യുന്നവരുണ്ടെന്നും സായി കുമാര്‍ ചോദിക്കുന്നു. ചെറിയ വേഷമാണെങ്കിലും പഴയ ആള്‍ക്കാരെ കൂടി പരിഗണിക്കണമെന്നും അതാകുമ്പോള്‍ പുതുമയും പോകില്ല, പഴമ നിലനില്‍ക്കുകയും ചെയ്യുമെന്നും ആ ഒരു മനസ് കൂടി പുതിയ കുട്ടികള്‍ കാണിക്കണമെന്നും
സായി കുമാര്‍ പറയുന്നു.

ബാക്കി എല്ലാ രീതിയിലും മലയാള സിനിമ മുന്നോട്ട് തന്നെയാണെന്നും സായി കുമാര്‍ കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു സായി കുമാര്‍.

‘പുതുമകളിലേക്ക് ചിന്തിച്ചുതുടങ്ങുമ്പോള്‍ പഴമയുള്ളവരെ മറന്ന് പോകുന്നു അതാണ് കുഴപ്പം. പുതിയൊരു സബ്ജക്ട് തെരഞ്ഞെടുക്കുന്നതൊക്കെ ശരിയാണ്. പക്ഷെ, പഴമക്കാരെ മറന്നുപോകുന്നു. ഇപ്പോള്‍ നമ്മുടെ സംഘടനയില്‍ 450 പേരോളമുണ്ട്. അതില്‍ എത്ര പേരുണ്ട് വര്‍ക്ക് ചെയ്ത് നില്‍ക്കുന്നവര്‍.

ഇപ്പോഴത്തെ ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളത്, ചെറിയ വേഷമെങ്കില്‍ പോലും അവരെയും കൂടി പരിഗണിക്കണം. അതാകുമ്പോള്‍ പുതുമയും പോകില്ല പഴമ നിലനില്‍ക്കുകയും ചെയ്യും. ആ ഒരു മനസ് കൂടി നമ്മുടെ പുതിയ കുട്ടികള്‍ കാണിച്ചാല്‍, ബാക്കി എല്ലാ രീതിയിലും നോക്കുകയാണെങ്കില്‍ മലയാള സിനിമ മുന്നോട്ട് തന്നെയാണ്,’ സായി കുമാര്‍ പറയുന്നു.

Content Highlight: Even if it’s a small role, it should be considered says  Sai Kumar