കഴിഞ്ഞ (ഞായര്‍) ദിവസം നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ യൊക്കോഹാമ എം.എമ്മിനെ പരാജയപ്പെടുത്തി അല്‍ നസര്‍ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. യൊക്കോഹാമയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയും സംഘവും പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 38ാം മിനിട്ടില്‍ ഗോള്‍ നേടി റൊണാള്‍ഡോയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ 40ാം വയസിലും ഫുട്ബോള്‍ ലോകത്ത് ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് റൊണാള്‍ഡോ.
ഇതിനോടകം തന്നെ ഫുട്ബോള്‍ കരിയറില്‍ വ്യത്യസ്തത ടീമുകള്‍ക്ക് വേണ്ടി കളിച്ചുകൊണ്ട് 934 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയിട്ടുള്ളത്. 66 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകള്‍ എന്ന ഐതിഹാസിക നേട്ടം കൈവരിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും.
മാത്രമല്ല അല്‍ നസറിന് വേണ്ടി 97 ഗോളുകള്‍ നേടാനും താരത്തിന് സാധിച്ചു. 107 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി ഗോള്‍ വേട്ട നടത്തിയത്. 1000 വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന റോണാക്ക് അല്‍ നസറിന് വേണ്ടി 24 ഗോളുകള്‍ കൂടെ നേടിയാല്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകാന്‍ സാധിക്കും.
നിലവില്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത് അല്‍ സഹ്‌ലാവിയാണ്. 258 മത്സരത്തില്‍ നിന്ന് 120 ഗോളുകളാണ് താരം നേടിയത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹമ്ദള്ളയാണ് 108 മത്സരത്തില്‍ നിന്ന് 112 ഗോളാണ് താരം നേടിയത്. മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോ.
അല്‍ സഹ്‌ലാവി – 120 – 258
ഹമ്ദള്ള – 112 – 108
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 97 – 107
തലിസ്‌ക – 77 – 108
അല്‍ ഹര്‍ത്തി – 43 – 95
Content Highlight: Cristiano Ronaldo Need 34 Goals For Great Record Achievement For Al Nasser