'ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്' ജെയ്റ്റ്‌ലിക്കുമുമ്പില്‍ സത്യാഗ്രഹത്തിന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷികളുടെ കുടുംബം
Kerala
'ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്' ജെയ്റ്റ്‌ലിക്കുമുമ്പില്‍ സത്യാഗ്രഹത്തിന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷികളുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2017, 8:21 am

തിരുവനന്തപുരം: സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സ്വീകരിക്കാന്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ 21 സി.പി.ഐ.എം പ്രവര്‍ത്തകരുടെ കുടുംബവുമെത്തും. “ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങളുടെ സങ്കടങ്ങള്‍ കൂടി കേള്‍ക്കണം” എന്നാവശ്യപ്പെട്ട് രാജ്ഭവനു മുമ്പില്‍ ഇവര്‍ സത്യാഗ്രഹമിരിക്കും.

ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലിയെത്തുമ്പോള്‍ തങ്ങള്‍ക്കു പറയാനുള്ളതുകൂടി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. സത്യാഗ്രഹം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ആര്‍.എസ്.എസ് അതിക്രമങ്ങള്‍ക്ക് ഇരയായ തിരുവനന്തപുരത്തെ സി.പി.ഐ.എം പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കാളികളാകും.


Must Read: ‘ആര്‍.എസ്.എസിന്റെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് 33 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന എന്റെ ഭര്‍ത്താവിനേയും താങ്കള്‍ സന്ദര്‍ശിക്കണം’; അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ശ്രീജന്‍ ബാബുവിന്റെ ഭാര്യയുടെ കത്ത്


കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ക്കെതിരെ സി.പി.ഐ.എം ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്നാണ് സംഘപരിവാര്‍ ദേശീയ തലത്തില്‍ ശക്തമായി പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ക്ക് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെയാണ് ജെയ്റ്റ്‌ലി കേരളം സന്ദര്‍ശിക്കുന്നത്.

എന്നാല്‍ സംഘപരിവാര്‍ കേരളത്തില്‍ നടത്തിയ അതിക്രമങ്ങള്‍ തുറന്നുകാട്ടി ദേശീയ തലത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് സമീപദിവസങ്ങളില്‍ നടന്ന ആര്‍.എസ്.എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റ്‌ലിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.