ഓണ്‍ലൈന്‍ ക്ലാസിന് എത്തിയ ടീച്ചര്‍മാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; നിയമ നടപടിക്കൊരുങ്ങി 'വിക്ടേഴ്‌സ്'
Kerala News
ഓണ്‍ലൈന്‍ ക്ലാസിന് എത്തിയ ടീച്ചര്‍മാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; നിയമ നടപടിക്കൊരുങ്ങി 'വിക്ടേഴ്‌സ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 10:50 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി വിക്ടേഴ്‌സ് ചാനല്‍.

ക്ലാസ് എടുത്ത ടീച്ചര്‍മാരുടെ ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്. കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ഓണ്‍ലൈന്‍ പ്രവേശനോത്സവം ഇന്ന് നടന്നു. വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

ഫസ്റ്റ് ബെല്‍ എന്ന് പേരിട്ട പരിപാടിയില്‍ ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിവിധ അധ്യാപകര്‍ എടുത്തിരുന്നു. ഇതിനിടെ ട്രോളുകളും അശ്ലീല പരാമര്‍ശങ്ങളുമായി ചിലര്‍ രംഗത്ത് എത്തിയത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക