ഫഹദ് ഫാസിൽ – എസ്. ജെ. സൂര്യ കൂട്ടുകെട്ടിൽ സിനിമ വരുന്നുവെന്ന വാർത്ത കുറച്ച് നാളുകളായി സിനിമാമേഖലയിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാൽ ആ പടം ഉപേക്ഷിച്ചുവെന്ന് പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷാ പറയുന്നു.
ഫഹദ് ഫാസിൽ പടം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എന്നും എന്നാൽ പിന്നീട് ആ പ്രൊജക്ട് ഇപ്പോൾ തത്കാലം ഉപേക്ഷിച്ചുവെന്നും പറയുകയാണ് ബാദുഷാ. വിപിൻ ദാസിൻ്റെ പ്രൊജക്ട് ആയിരുന്നു അതെന്നും എസ്. ജെ. സൂര്യയും, ഫഹദും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമായിരുന്നു അതെന്നും ബാദുഷാ പറഞ്ഞു.
അതിന് കാരണം ബഡ്ജറ്റ് ആണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ആ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും ബാദുഷാ പറയുന്നു. അതുകാരണം ആ സിനിമ തത്കാലത്തേക്ക് ഡ്രോപ് ചെയ്തിരിക്കുകയാണെന്നും ബാദുഷ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സുമായി സംസാരിക്കുകയായിരുന്നു ബാദുഷാ.
‘ഒരു ഫഹദ് ഫാസിൽ പടം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ ആ പ്രൊജക്ട് ഇപ്പോൾ തത്കാലം ഉപേക്ഷിച്ചു. വിപിൻ ദാസിൻ്റെ പ്രൊജക്ട് ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അത് എസ്. ജെ. സൂര്യയും ഫഹദും കൂടെ അഭിനയിക്കുന്ന പടമായിരുന്നു. ഇപ്പോഴത്തെ ബഡ്ജറ്റിൻ്റെ അവസ്ഥയിൽ ആ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായത് കൊണ്ട് തത്കാലം ഒന്ന് ഡ്രോപ് ചെയ്തിരിക്കുകയാണ്,’ ബാദുഷ പറയുന്നു.
കഴിഞ്ഞ വർഷമാണ് എസ്.ജെ. സൂര്യയെ ബാദുഷാ കാണുന്ന ഫോട്ടോ അടക്കം പുറത്ത് വന്നത്. 2024 ഏപ്രിൽ മാസത്തിലാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നത്. ഈ സിനിമയാണ് ഇപ്പോൾ ഉപേക്ഷിച്ചത്. പക്കാ മാസ് എൻ്റർറ്റെയ്നർ ആയിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം വരികയെന്നായിരുന്നു പുറത്തുവന്ന വിവരം.
ബാദുഷാ സിനിമാസിൻ്റെ ബാനറിൽ എൻ. എം ബാദുഷാ, ഷിനോയ് മാത്യൂ, ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരായിരുന്നു ചിത്രത്തിൻ്റെ നിർമാതാക്കൾ.
Content Highlight: Producer Badusha Says Fahad Fasil and S.J Suryah Film Dropped