ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. ഇതോടെ സീസണില്‍ ഏഴാം തോല്‍വിയും ധോണി സംഘത്തിന് നേരിടേണ്ടി വന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 19.4 ഓവറില്‍ 154 റണ്‍സിന് പുറത്തായി. ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്‌ത്രെയുടെയും പ്രകടനത്തിലാണ് ചെന്നൈ മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.
Beaten but not broken. #CSKvSRH #WhistlePodu 🦁💛 pic.twitter.com/fd1U0aTkGm
— Chennai Super Kings (@ChennaiIPL) April 25, 2025
ടീമിനായി അരങ്ങേറ്റം കുറിച്ച സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ യുവതാരം ആയുഷ് മാഹ്‌ത്രെ 19 പന്തില്‍ 30 റണ്‍സ് നേടി. ഇവര്‍ക്ക് പുറമെ ദീപക് ഹൂഡയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഹൈദരാബാദിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലും ചെന്നൈ ബൗളര്‍മാര്‍ക്ക് ഫോമിലേക്കെത്താനായില്ല. ഏറെ പ്രതീക്ഷയോടെ ചെന്നൈ നിലനിര്‍ത്തിയ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ കഴിഞ്ഞ ദിവസവും നിരാശപ്പെടുത്തി. മൂന്ന് ഓവറുകളില്‍ ഒമ്പത് എക്കോണമിയില്‍ പന്തെറിഞ്ഞ് താരം 27 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിന് പിന്നാലെ താരം ഒരു മോശം റെക്കോഡിന്റെ ഭാഗമാവുകയും ചെയ്തു. ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ വൈഡ് എറിയുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ചെന്നൈ പേസര്‍.
(താരം – എണ്ണം – വേദി – ഓവറുകള്‍ എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – 45 – ബെംഗളൂരു – 83.1
മതീശ പതിരാന – 40 – ചെന്നൈ – 44
ഡ്വെയ്ന്‍ ബ്രാവോ – 37 – ചെന്നൈ – 127.5
ലസിത് മലിംഗ – 36 – മുംബൈ – 168.2
മിച്ചല്‍ മെക്ലെനഗന്‍ – 35 – മുംബൈ – 100
മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ ഖലീല്‍ അഹമ്മദ് പുറത്താക്കി മുന്‍ ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ആറും എട്ടും ഓവറുകളില്‍ അപകടകാരികളായ ട്രാവിസ് ഹെഡിന്റെയും ഹെന്റിക് ക്ലാസന്റെയും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും ഹൈദരാബാദിനെ ജയിക്കുന്നതില്‍ നിന്ന് തടയാനായില്ല.
ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്സ് 155 റണ്‍സ് എട്ട് പന്ത് ബാക്കി നില്‍ക്കവെ മറികടക്കുകയായിരുന്നു. ഇതാദ്യമായാണ് ചെന്നൈ ചെപ്പോക്കില്‍ സണ്‍റൈസേഴ്സിനോട് തോല്‍ക്കുന്നത്. നേരത്തെ ഓറഞ്ച് ആര്‍മിക്കെതിരെ ചെന്നൈയില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും സൂപ്പര്‍ കിങ്സ് വിജയിച്ചിരുന്നു.
Content Highlight: IPL 2025: CSK vs SRH: Chennai Super Kings Speedster Matheesha Pathirana became the second player to bowl the most wides at a single venue in the IPL