മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു.
തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലും ആര്‍ഷ നായികയായി എത്തി. ആ സിനിമയിലെ ആര്‍ഷയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ തന്റെ ഡയലോഗിനെ കുറിച്ച് പറയുകയാണ് ആര്‍ഷ ബൈജു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട സീനായിരുന്നു അത്. സത്യത്തില്‍ ആ സീന്‍ സന്തോഷത്തോടെയാണ് ഞാന്‍ ചെയ്തത്. എനിക്ക് അത് പോലെയൊരു കഥാപാത്രം കിട്ടിയതിലും വലിയ സന്തോഷം തോന്നിയിരുന്നു. ഞാന്‍ വെറുതെ പറയുകയല്ല.
സിനിമയിലെ ക്ലൈമാക്‌സ് സീന്‍ അവസാന ദിവസമാണ് ഷൂട്ട് ചെയ്തത്. അതായത് ഷൂട്ടിങ്ങിന്റെ അവസാന ദിവസം. ഞാനാണെങ്കില്‍ ആ സീന്‍ എടുക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. എപ്പോഴാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നതെന്ന കാത്തിരിപ്പിലായിരുന്നു ഞാന്‍.
അന്ന് തെറി വിളിക്കുന്നതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ആയിരുന്നില്ല എനിക്ക് ഉണ്ടായത്. ആ സീനിനോടുള്ള താത്പര്യമായിരുന്നു. അത് നന്നായി ചെയ്യണമെന്ന് എനിക്ക് ഉണ്ടായിരുന്നു. കാരണം ആ സീന്‍ നന്നായി വന്നാല്‍ അതിന്റെ ഔട്ട് നന്നാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ ആര്‍ഷ ബൈജു പറയുന്നു.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്:
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ഡാര്‍ക്ക് കോമഡി ക്രൈം ഴോണറിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ആര്‍ഷ ചാന്ദിനി ബൈജു, വിനീത് ശ്രീനിവാസന്‍, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മികച്ച താരനിരയാണ് ഈ ചിത്രത്തില്‍ ഒന്നിച്ചത്.
Content Highlight: Aarsha Baiju Talks About Mukundan Unni Associates Movie Scene