Entertainment
ആ സിനിമകളിലെ മീമുകളും പാട്ടും ഇവിടുത്തെക്കാള്‍ ട്രെന്‍ഡായത് തമിഴ്‌നാട്ടില്‍: ശിവാംഗി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 05:52 am
Saturday, 26th April 2025, 11:22 am

മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ് യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ 2020ലെ കുക്ക് വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ പോലും ശിവാംഗിക്ക് ആരാധകരെ ലഭിച്ചു.

ഈച്ചയും യുവാവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ലൗലി എന്ന മാത്യു തോമസിന്റെ പുതിയ ചിത്രത്തില്‍ ഈച്ചയ്ക്ക് ശബ്ദം നല്‍കിയത് ശിവാംഗിയാണ്. തമിഴിലും മലയാളത്തിലും ശബ്ദം നല്‍കിയത് നടി തന്നെയാണ്. ഇപ്പോള്‍ മലയാള സിനിമകളുടെ മീമുകളും മറ്റും തമിഴ്‌നാട്ടില്‍ ട്രെന്‍ഡ് ആകുന്നതിനെ കുറിച്ച് സംസാരിക്കുകയാമണ് ശിവാംഗി കൃഷ്ണകുമാര്‍.

പ്രേമലുവിന്റെ മീമുകള്‍ കേരളത്തില്‍ വരുന്നതിനേക്കാളും തമിഴ്‌നാട്ടിലായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നതെന്നും മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ കാര്യം അങ്ങനെ തന്നെയാണെന്നും ശിവാംഗി പറയുന്നു. അഴകിയ ലൈല എന്ന പാട്ട് ഗുരുവായൂര്‍ അമ്പലനടയില്‍ വന്നതിന് ശേഷം തമിഴ് നാട്ടില്‍ വലിയ രീതിയില്‍ ട്രെന്‍ഡായിരുന്നുവെന്നും ശിവാംഗി പറയുന്നു. തമിഴ് നാട്ടില്‍ ഏതൊരു ഷോയിലും മ്യൂസിക് കോണ്‍സര്‍ട്ടിലും അഴകിയ ലൈല പാട്ടുണ്ടെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് വന്നതിന് ശേഷം കണ്‍മണി അന്‍പോട് എന്ന പാട്ടില്ലാത്ത കോണ്‍സര്‍ട്ട് ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവാംഗി.

‘പ്രേമലുവിന്റെ മീംമ്‌സ് ഇവിടുത്തെക്കാളും തമിഴ്‌നാട്ടിലാണ് കൂടുതല്‍ ഉണ്ടായിരുന്നത്. അത് പോലെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെയും കാര്യം അങ്ങനെ തന്നെ. അതില്‍ അഴകിയ ലൈല പാട്ട് അവിടെ ട്രെന്‍ഡായി. എല്ലാ ഷോയിലും കോണ്‍സര്‍ട്ടിലും ഇപ്പോള്‍ അഴകിയ ലൈല പാട്ടുണ്ട്. മഞ്ഞുമ്മള്‍ ബോയ്‌സ് വന്ന് കഴിഞ്ഞ് കണ്‍മണി അന്‍മ്പോട് എന്ന പാട്ടില്ലാത്ത കോണ്‍സര്‍ട്ടേ ഇല്ല,’ ശിവാംഗി പറയുന്നു.

Content Highlight:  Sivaangi Krishnakumar  says that memes about premalu and other tamil songs in malayalam got trend in Tamil Nadu