മദന്‍ മോഹന്‍ മാളവിയയോട് ആര്‍.എസ്.എസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്; ആര്‍.എസ്.എസ് കൊടി നീക്കം ചെയ്തതിന് ഉദ്യോഗസ്ഥനെ രാജിവെപ്പിച്ച സംഭവത്തില്‍ പ്രിയങ്ക
national news
മദന്‍ മോഹന്‍ മാളവിയയോട് ആര്‍.എസ്.എസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്; ആര്‍.എസ്.എസ് കൊടി നീക്കം ചെയ്തതിന് ഉദ്യോഗസ്ഥനെ രാജിവെപ്പിച്ച സംഭവത്തില്‍ പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 4:57 pm

ന്യൂദല്‍ഹി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ മദന്‍ മോഹന്‍ മാളവിയയോട്  ആര്‍.എസ്.എസ് എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കോളേജ് ഗ്രൗണ്ടില്‍ നിന്നും ആര്‍.എസ്.എസ് കൊടി നീക്കം ചെയ്ത ഉദ്യോഗസ്ഥനെ രാജിവെപ്പിച്ച സംഭവത്തില്‍ ആണ് ആര്‍.എസ്.എസിനെതിരെ പ്രിയങ്ക രംഗത്ത് വന്നത്. ‘ആര്‍.എസ്.എസ് എന്താണ് മാളവിയജിയോട് ചെയ്യുന്നത്’ പ്രിയങ്ക പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മിസാപൂര്‍ ക്യാമ്പസിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് ആര്‍.എസ്.എസ് നിര്‍ബന്ധപൂര്‍വ്വം രാജിവെപ്പിച്ചത്.

മതവിശ്വാസങ്ങളെ അപമാനിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥനെതിരെ യു.പി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൊടി നീക്കം ചെയ്‌തെന്നാരോപിച്ച് മിര്‍സാപൂര്‍ കോളേജിലെ ഉദ്യോഗസ്ഥനായ കിരണ്‍ ഡാമ്‌ലെക്കെതിരെ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.

അതിന് പിന്നാലെ പ്രാദേശിക ആര്‍.എസ്.എസ് യൂണിറ്റ് ഡാമ്‌ലെക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

താന്‍ ഭരണഘടനയെ മാത്രമാണ് പിന്തുടരുന്നതെന്നാണ് ഡാമ്‌ലെ പ്രതികരിച്ചിരുന്നത്. ‘ശാഖാ അംഗങ്ങളോട് കൊടി നീക്കം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അവര്‍ ചെയ്തില്ല. അതു കൊണ്ട് ഞാന്‍ തന്നെ കൊടി എടുത്തുമാറ്റുകയായിരുന്നു സ്റ്റേഡിയത്തില്‍ കൊടി അനുവദിക്കില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു.’ കിരണ്‍ ഡാമ്‌ലെ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാമ്പസിനുള്ളില്‍ ശാഖ അനുവദിക്കില്ലെന്നും ക്യാമ്പസില്‍ ഒരു സമുദായത്തിന് മാത്രം പ്രത്യേകമായി ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഡാമ്‌ലെ പറയുകയായിരുന്നെന്ന് യൂണിവെഴ്‌സിറ്റിയിലെ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

കിരണ്‍ ഡാമ്‌ലെ രാജി വെച്ചുവെന്നും ആര്‍.എസ്.എസ് കൊടിയെ ബഹുമാനപൂര്‍വ്വം കാണേണ്ടതാണെന്ന് അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞുവെന്നും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസ് മിര്‍സാപൂരിന്റെ നിലവിലെ ചാര്‍ജുള്ള പ്രൊഫസര്‍ രാമദേവി നിമന്നപ്പള്ളി നേരത്തേ പറഞ്ഞിരുന്നു.