അപ്രതീക്ഷിതമായാണ് അന്ന് അല്ലു അര്‍ജുനെ കണ്ടത്, അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു: പ്രിയ വാര്യര്‍
Entertainment news
അപ്രതീക്ഷിതമായാണ് അന്ന് അല്ലു അര്‍ജുനെ കണ്ടത്, അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd December 2022, 6:58 pm

അല്ലു അര്‍ജുന്‍ എന്നും ഒരുപോലെയാണ് തന്നോട് പെരുമാറുന്നത് നടി പ്രിയ വാര്യര്‍. എപ്പോള്‍ കണ്ടാലും സംസാരിക്കുമെന്നും, അല്ലു അര്‍ജുന്‍ എല്ലാ കാര്യത്തിലും  അപ്‌ഡേറ്റഡാണെന്നും പ്രിയ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നന്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അപ്രതീക്ഷിതമായി അല്ലു അര്‍ജുനെ പോലെയൊരു താരത്തിന്റെ കൂടെ വേദി പങ്കിടുക എന്നത് വലിയ കാര്യമാണല്ലോ. അതൊക്കെ സംഭവിക്കുന്നത് തന്നെ കരിയറിന്റെ തുടക്കത്തിലുമായിരുന്നു. അപ്പോള്‍ പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ.

സാറിനെ എപ്പോള്‍ കണ്ടാലും അതേ പരിചയം സാര്‍ എന്നോട് കാണിക്കാറുണ്ട്. ഈ അടുത്തും സാറിനെ കണ്ടിരുന്നു. സൈമ അവാര്‍ഡിന് പോയപ്പോഴാണ് വീണ്ടും കണ്ടത്. അതുപോലെ തന്നെ ഫിലിം ഫെയറിനും കണ്ടിരുന്നു. എന്നാല്‍ സാറിന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു.

അന്ന് എങ്ങനെയാണോ പെരുമാറിയത് അതുപോലെ തന്നെയായിരുന്നു എപ്പോഴും പെരുമാറിയത്. ഫിലിം ഫെയറിന് പോയപ്പോള്‍ ഞാന്‍ ഒരു എലവേറ്റില്‍ കയറി. അപ്രതീക്ഷിതമായി അല്ലു സാറും അതില്‍ കയറി. ആ സമയം സാറിന്റെയൊപ്പം ബോഡിഗാര്‍ഡ്‌സും ഉണ്ടായിരുന്നു. അപ്പോള്‍ എന്നോട് സാര്‍ ചോദിച്ചു തായിലന്റ് ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നുവെന്ന്.എനിക്ക് ശരിക്കും അത്ഭുതം തോന്നി. അത്രയും അപ്‌ഡേറ്റഡായിട്ടാണ് അവരൊക്കെ നിലനില്‍ക്കുന്നത്,’ പ്രിയ പറഞ്ഞു.

എന്നാല്‍ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ് പ്രിയ. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് നവംബര്‍ 25ന് തിയേറ്ററിലെത്തിയ 4ഇയേഴ്‌സാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങിയത്. പ്രിയ നായികയായി എത്തുന്ന ചിത്രത്തില്‍ സര്‍ജാനോ ഖാലിദാണ് നായകന്‍.

ക്യാമ്പസ് പ്രണയ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. പ്രിയയുടെ തിരിച്ച് വരവ് അടയാലപ്പെടുത്തുന്ന ഈ സിനിമക്ക് നല്ല പ്രേക്ഷക പിന്തുണയും ലഭിച്ചു. എല്ലായിടത്തും മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടിയത്.

content highlight: priya varrier talks about actor allu arjun