ന്യൂദല്‍ഹി: കല്‍ക്കരിപ്പാട കൈമാറ്റവുമായി മുന്നോട്ട് പോകരുതെന്ന് ഖനി മന്ത്രിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടണം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതുവരെ ഖനി കൈമാറ്റത്തില്‍ നടപടി പാടില്ലെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. []
കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന യു.പി.എ സര്‍ക്കാരിന്റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ച്ചയായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
2004നും 2009നും ഇടയില്‍ ലേലം വിളിക്കാതെ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.86 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്.