മുംബൈയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 'നഗരത്തിലെ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി; വായടപ്പിച്ച് എം.ബി രാജേഷിന്റെ മറുപടി
Kisan sabha protest
മുംബൈയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 'നഗരത്തിലെ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി; വായടപ്പിച്ച് എം.ബി രാജേഷിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th March 2018, 3:03 pm

 

മുംബൈ: മുംബൈയില്‍ സമരംചെയ്യുന്ന കര്‍ഷകരെ മാവോയിസ്‌റ്റെന്ന് വിളിച്ച് അധിക്ഷേപിച്ച് ബി.ജെ.പിഎം.പി പൂനം മഹാജന്‍. “അര്‍ബന്‍ മാവോയിസ്റ്റ്” എന്നാണ് പൂനം കര്‍ഷകരെ വിളിച്ചത്.

“കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് നഗരമാവോയിസമാണ്.” അദ്ദേഹം ആരോപിച്ചു.

“മഹാരാഷ്ട്രയില്‍ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം.” എന്നും അവര്‍ പറഞ്ഞിരുന്നു.


Also Read: ‘എന്തിനീ കൊടുംവെയിലത്ത് ഞങ്ങള്‍ നടക്കുന്നു…’; ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പറയുന്നു


പരാമര്‍ശം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ വിശദീകരിക്കാനൊന്നുമില്ലെന്നും അവരുടെ കൈകളിലെ ചെങ്കൊടികള്‍ തന്നെ തന്റെ ആരോപണത്തിന് തെളിവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ പൂനത്തിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് എം.ബി രാജേഷ് രംഗത്തുവന്നു. “പോയി പത്രംവായിക്കൂ ” എന്നാണ് രാജേഷ് പൂനത്തോടു പറഞ്ഞത്.

ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിക്കുന്നത്.


Don”t Miss: ആര്‍.എസ്.എസും കൈവിട്ടു; ഒറ്റപ്പെട്ട് ബി.ജെ.പി; കര്‍ഷക സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തുന്നു


200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ഒരുലക്ഷത്തോളം ആളുകള്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.