national news
തമിഴര്‍ നന്ദിയില്ലാത്തവരെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍; മാപ്പ് പറയണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 17, 09:12 am
Tuesday, 17th September 2019, 2:42 pm

ഹിന്ദി ഭാഷ രാജ്യഭാഷയാക്കണം എന്ന അമിത്ഷായുടെ ആവശ്യം രാജ്യമാകെ ചര്‍ച്ച ചെയ്യവേ പുതിയ വിവാദത്തിന് തിരികൊളുത്തി മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. തമിഴര്‍ നന്ദിയില്ലാത്തവരാണെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഒരു ചുവടുംകൂടി കടന്ന്, സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്‌നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കില്‍, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്- പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാധാകൃഷ്ണന്റെ വാക്കുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പൊന്‍ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.