ഐ.പി.എല്ലില്‍ ഏപ്രില്‍ 19ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിജയം സ്വനതമാക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.
സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോം ടീമിന് 178 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിജയം ഉറപ്പാക്കിയ മത്സരമായിരുന്നിട്ടും രാജസ്ഥാന് പരാജയമായിരുന്നു വിധിച്ചത്.
മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രാജസ്ഥാന്‍ പേസറും സഞ്ജു സാംസണിന്റെ വിശ്വസ്തനുമായ സന്ദീപ് ശര്‍മ വീഴ്ത്തിയത്. ലഖ്‌നൗവിനെതിരെ അവസാന ഓവറില്‍ 27 റണ്‍സ് ആണ് താരം വിട്ടു നല്‍കിയത്. അബ്ദുല്‍ സമദിന് നേരെ എറിഞ്ഞ ആറ് പന്തില്‍ നാല് സിക്‌സറുകളാണ് താരം വാങ്ങിക്കൂട്ടിയത്.
ഇതോടെ 2025 ഐ.പി.എല്ലില്‍ ഒരു മോശം റെക്കോഡും സന്ദീപ് ശര്‍മയുടെ തലയില്‍ വീണിരിക്കുകയാണ്. ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം ആകാനാണ് സന്ദീപിന് സാധിച്ചത്.
സന്ദീപ് ശര്‍മ – 161
മതിഷ പതിരാന – 129
ആവേഷ് ഖാന്‍ – 114
മോഹിത് ശര്‍മ – 102
ഷര്‍ദുല്‍ താക്കൂര്‍ – 101
നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മാത്രമല്ല ദല്‍ഹിക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ വീണ്ടും മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.
തുടര്‍ച്ചയായ രണ്ടാം വിജയവും വിശാഖപട്ടണത്തെ തോല്‍വിയില്‍ പ്രതികാരം ചെയ്യാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം രണ്ട് തോല്‍വിയുമായി എത്തുന്ന ദല്‍ഹി വിജയ വഴിയില്‍ തിരിച്ചെത്താനാണ് നോട്ടമിടുന്നത്.
Content Highlight: IPL 2025: Sandeep Sharma In Unwanted Record Achievement In 2025 IPL