ന്യൂദല്‍ഹി: ആര്‍.ബി.ഐയുടെ ധന ശേഖരത്തില്‍ എത്ര രൂപ കരുതല്‍ വെക്കണം എന്നതിനെക്കുറിച്ചും എതെങ്ങനെ ചെലവാക്കണം എന്നതിനെക്കുറിച്ചും കൃത്യമായ നയം വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. “ഇതിന് കൃത്യമായ ഒരു നിയമനിര്‍മ്മാണം വേണം”- ജെയ്റ്റ്‌ലി ഇന്ത്യാ ടുഡേയോട് പറഞ്ഞു. കരുതല്‍ ധനത്തില്‍ കൂടുതലുള്ളത് രാജ്യത്തെ ദാരിദ്ര നിര്‍മ്മാര്‍ജനത്തിനായി വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാവിയിലേക്കുള്ള പ്രതിസന്ധി ഘട്ടങ്ങളെ പ്രതിരോധിക്കാനാണ് കരുതല്‍ ധനം നിലനിര്‍ത്തുന്നതെന്ന ആര്‍.ബി.ഐയുടെ വിശദീകരണത്തേയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. “ഒരു തലമുറ മുഴുവന്‍ മഴ കാത്തു നില്‍ക്കുമ്പോള്‍ നിങ്ങള്‍ നല്ലൊരു മഴ പെയ്യുന്ന ദിവസം ചെലവാക്കാനായി കരുതല്‍ ധനം ശേഖരിച്ചിരിക്കുകയാണ്. അധികമുള്ള ആര്‍.ബി.ഐ ധനശേഖരം ദാരിദ്ര നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാം”- ജെയ്റ്റ്‌ലി പറഞ്ഞു.
കേന്ദ്ര ബാങ്കിന്റെ മേല്‍ കൂടുതല്‍ അധികാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന രീതിയില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍.ബി.ഐയുടെ കൈയ്യില്‍ നിന്ന് 3.6 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞിരുന്നു.
അതേസമയം കേന്ദ്രത്തിന് നിലവിലുള്ള ധനകമ്മി പരിഹരിക്കാന്‍ ആര്‍.ബി.ഐയുടേയോ മറ്റ് സ്ഥാപനങ്ങളുടേയോ സഹായങ്ങള്‍ വേണ്ടെന്ന് ജെയ്റ്റ്‌ലി ആവര്‍ത്തിച്ചു പറഞ്ഞു. നവംബര്‍ 19ന് നടന്ന ആര്‍.ബി.ഐ ബോര്‍ഡ് മീറ്റില്‍ കരുതല്‍ ധനശേഖരത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു.
നിങ്ങള്‍ക്കറിയാമോ, മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്; രാഹുല്‍ ഗാന്ധി
ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ രംഗത്തെത്തിയതോടെയാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ആര്‍.ബി.ഐയെ കരുവാക്കുകയാണെന്ന വ്യാപകം പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Image Credits: IANS