ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷ വിമർശനാവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ.
അംബേദ്കറെ ബഹുമാനിക്കുന്നുവെങ്കിൽ അമിത് ഷായെ അർധരാത്രിയോടെ പ്രധാനമന്ത്രി മോദി പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി.ആർ അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശത്തിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
അമിത് ഷാ മാപ്പ് പറയണമെന്ന് വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ‘ഞങ്ങൾക്ക് അമിത് ഷാ മാപ്പ് പറയണം. അല്ലെങ്കിൽ മോദിക്ക് ഭരണഘടനയോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കിൽ അർദ്ധരാത്രി 12 മണിക്ക് മുമ്പ് അമിത് ഷായെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. എങ്കിൽ മാത്രമേ ജനങ്ങൾ നിശബ്ദരാകൂ,’ അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിമർശിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ അഭിപ്രായപ്രകടനം.
ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ബി.ആർ. അംബേദ്ക്കറുടെ പേര് കോൺഗ്രസ് വിളിച്ചതിന്റെ അത്രയും തന്നെ ദൈവത്തിന്റെ നാമം വിളിച്ചിരുന്നെങ്കിൽ സ്വർഗം കിട്ടിയേനെ എന്നാണ് അമിത് ഷാ പറഞ്ഞുഅത്. അംബേദ്കറുടെ നാമം ജപിക്കുന്നത് ഇക്കാലത്ത് ഒരു പുതിയ ഫാഷനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Content Highlight: PM Modi should sack Amit Shah by midnight if he respects Ambedkar: Mallikarjun Kharge