Advertisement
Kerala News
പാലായില്‍ ജോസഫ് ഗ്രൂപ്പിന് വിമത സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, സ്ഥാനാര്‍ത്ഥിയോടൊപ്പം ജോസഫിന്റെ പി.എയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 04, 09:09 am
Wednesday, 4th September 2019, 2:39 pm

പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച് പി.ജെ ജോസഫ് ഗ്രൂപ്പ് നേതാവ്. ജോസഫ് വിഭാഗം കര്‍ഷക തൊഴിലാളി സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ ആണ് പത്രിക സമര്‍പ്പിച്ചത്.

പത്രിക സമര്‍പ്പിക്കാനെത്തിയവരില്‍ ജോസഫിന്റെ പി.എ സുധീഷ് കൈമളും ഉണ്ടായിരുന്നു.സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിശദീകരണം.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താന്‍ മത്സരിക്കുക. പി.ജെ ജോസഫിന്റെ നിര്‍ദേശ പ്രകാരമല്ല പത്രിക സമര്‍പ്പിക്കുന്നത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ടോം ജോസിന്റെ പത്രിക സ്വീകരിച്ചാല്‍ തന്റെ പത്രിക പിന്‍വലിക്കുമെന്നാണ് ജോസഫ് കണ്ടത്തില്‍ പറയുന്നത്. എന്നാല്‍ ഈ നിലപാടില്‍ ജോസഫ് വിഭാഗം നിലനില്‍ക്കുമോ എന്ന് വരുംനാളുകളില്‍ കണ്ടറിയേണ്ടി വരും.