ഇടത്പക്ഷം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തണം: പ്രഭാത് പട്‌നായിക്
Daily News
ഇടത്പക്ഷം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തണം: പ്രഭാത് പട്‌നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2014, 8:25 am

[] കൊച്ചി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ രാജ്യത്ത് സാമൂഹിക പ്രതിവിപ്ലവമാണ് നടക്കുന്നതെന്ന് പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പ്രഭാത് പട്‌നായിക്. ഈ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും ഇതിനായി ഇടതുപക്ഷം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താനും പുനസൃഷ്ടിക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മോദി അധികാരത്തിലേറിയതിനെത്തുടര്‍ന്ന് രാജ്യത്തെ മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ പോലും മോദിത്വവത്കരണം ആരംഭിച്ചു. സമ്പദ്ഘടന നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഒരു വ്യക്തിയുടേയോ ഭരണത്തിന്റെയോ പരാജയമാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തി സാമൂഹികപ്രതിവിപ്ലവത്തിനുള്ള സാഹചര്യം സൃഷ്ടിച്ചെടുത്തു- പട്‌നായിക് പറയുന്നു.

ഈ സാഹചര്യങ്ങളെ അതിജീവിക്കുവാനായി ഇടതുപക്ഷം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇ.എം.എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങില്‍ “ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാത് പട്‌നായിക്.