Advertisement
Entertainment
വൈവിധ്യമാർന്ന പള്ളീലച്ചൻ വേഷങ്ങൾ അദ്ദേഹം ചെയ്തുവെച്ചിട്ടുണ്ട്, അതിൻ്റെ ഒരു ടെൻഷനുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 02:51 am
Wednesday, 23rd April 2025, 8:21 am

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും ലഭിച്ചു. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങിയ ജഗദീഷ് അഭിനയിച്ച ചിത്രങ്ങൾ തൊണ്ണൂറുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

ഒരു കാലത്ത് ഹാസ്യകഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ജഗദീഷ് അടുത്ത കാലത്തായി സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തുതുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം, ഫാലിമി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതുവരെ ചെയ്യാത്ത ക്യാരക്ടറിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

ഇനി ചെയ്യാന്‍ ആഗ്രഹമുള്ള ക്യാരക്ടറായിട്ട് ഒന്നും മനസില്‍ വരുന്നില്ലെന്നും അടുത്തതായി ചെയ്യാന്‍ പോകുന്ന സബ്ജക്ടില്‍ തന്റെ വേഷം പള്ളീലച്ചനായിട്ടാണെന്നും അത്തരത്തിലുള്ള വേഷം ഇതുവരെ ചെയ്തിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.

ആ വേഷം ചെയ്യാനും മുന്നില്‍ ഒരു ടാസ്‌ക് ഉണ്ടെന്നും 15 പള്ളീലച്ചന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള 15ലും വൈവിധ്യം കൊണ്ടുവന്ന നെടുമുടി വേണു തൻ്റെ മുന്നിലുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.

അതോര്‍ത്തിട്ട് വേണം ആദ്യത്തെ വൈദികന്‍ വേഷം ചെയ്യാനെന്നും അത്രയും എഫേര്‍ട്ട് എടുക്കണമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഇനി ചെയ്യാന്‍ ആഗ്രഹമുള്ള ക്യാരക്ടറായിട്ട് ഒന്നും മനസില്‍ വരുന്നില്ല. അടുത്തതായി ചെയ്യാന്‍ പോകുന്ന സബ്ജക്ടില്‍ എന്റെ വേഷം എന്നുപറയുന്നത് പള്ളീലച്ചനായിട്ടാണ്. അത് ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.

അപ്പോള്‍ ആ വേഷം ഞാന്‍ ചെയ്തിട്ടില്ലാത്ത വേഷമാണ്. അതിലും നമ്മുടെ മുന്നിലുള്ളത് വലിയ ടാസ്‌ക് ആണ. കാരണം 15 പള്ളീലച്ചന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള 15ലും വൈവിധ്യം കൊണ്ടുവന്നിട്ടുള്ള നെടുമുടി വേണു ചേട്ടന്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ അതോര്‍ത്തുവേണം ആദ്യത്തെ വൈദികന്‍ വേഷം ചെയ്യേണ്ടത്. അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്. അത്രയും എഫേര്‍ട്ട് എടുക്കണം,’ ജഗദീഷ് പറയുന്നു.

Content Highlight: He has played a variety of Priest roles, and there is a tension to it says Jagadish