Advertisement
national news
ആര്‍.എസ്.എസ് നിരോധിക്കാനാവശ്യപ്പെട്ട് പട്ടേല്‍ പുറത്തിറക്കിയ ഓര്‍ഡറും പ്രതിമയോടൊപ്പം സ്ഥാപിക്കണം:കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 16, 06:37 am
Tuesday, 16th October 2018, 12:07 pm

പൂനെ: സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ 1948ല്‍ ഒരു സംഘടനയെ നിരോധിക്കാനാവശ്യപ്പെട്ട് പുറപ്പെടുവിച്ച് ഓര്‍ഡര്‍ ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പട്ടേലിന്റെ പ്രതിമക്ക് കീഴില്‍ സ്ഥാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ.

ഇങ്ങനെ ചെയ്താല്‍ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിക്ക് ആര്‍.എസ്.എസിനെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന് സ്വന്തമായി നായകന്മാരില്ലാത്തത് കൊണ്ടാണ് പട്ടേലിന്റെ പ്രതിമ ഉണ്ടാക്കുന്നത്. അതും ചൈനയില്‍ നിര്‍മ്മിക്കുന്ന പ്രതിമ ആണ് എന്നും അദ്ദേഹം പറഞ്ഞു.

Also Read:  കോഴിക്കോട്ടും കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം; സംസ്ഥാനവ്യാപകമാക്കുമെന്ന് യൂണിയന്‍

1948 ല്‍ ഗാന്ധിജിയുടെ വധത്തിന് ശേഷമാണ് പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നത്. ആര്‍.എസ്.എസ് എന്ന പേര് പ്രതിപാദിക്കാതെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

റാഫേല്‍ വിഷയത്തില്‍ സര്‍ക്കാര്‍ വിവാദം മൂടി വക്കാനുള്ള ശ്രമത്തിലാണ് എന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ് ശര്‍മ്മ ആരോപിച്ചു. എം.ജെ അക്ബറിനെതിരെയുള്ള മീടു ആരോപണത്തില്‍ മോദിയുടെ നിശബ്ദത അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീ സംരക്ഷണം ഉയര്‍ത്തി പിടിച്ച സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല.