ആ ചിത്രത്തിലെ ഉർവശി ചേച്ചിയുടെ പ്രകടനം എന്നെ ഇല്ലാതാക്കി: പാർവതി
Entertainment
ആ ചിത്രത്തിലെ ഉർവശി ചേച്ചിയുടെ പ്രകടനം എന്നെ ഇല്ലാതാക്കി: പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th June 2024, 3:44 pm

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. പാർവതിയും നടി ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടിയാണ് ഉർവശി.

വർഷങ്ങളായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഉർവശി ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഉർവശിയുടെ ഏത്‌ ചിത്രത്തിലെ പ്രകടനമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് പറയുകയാണ് പാർവതി.

ഉർവശിയുടെ ഒരുപാട് സിനിമകളെ കുറിച്ച് തനിക്ക് പറയാൻ കഴിയുമെന്നും എന്നാൽ ഈയിടെ കണ്ട ജെ. ബേബി എന്ന ചിത്രത്തിലെ ഉർവശിയുടെ പ്രകടനം തന്നെ ഇല്ലാതാക്കിയെന്നും പാർവതി പറയുന്നു. ചിത്രത്തിലെ ഒരു ഷോട്ടിനെ കുറിച്ചും പാർവതി പറഞ്ഞു. ഫിലിം കംമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു പാർവതിയും ഉർവശിയും.

‘ഉർവശി ചേച്ചി തുടക്കം മുതൽ അഭിനയിച്ചിട്ടുള്ള പല സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് സംസാരിക്കാൻ കഴിയും. പക്ഷെ ഈയടുത്ത് ഞാൻ ജെ. ബേബി കണ്ടു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടില്ല ജെ. ബേബിയെ പറ്റി.

കാരണം ആ ചിത്രത്തിലെ ചേച്ചിയുടെ അഭിനയം എന്നെ ഇല്ലാതാക്കി. എത്രത്തോളം എന്ത് ടെക്നിക്ക് ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അതിൽ ചേച്ചി ഹെൽപ് ലെസ് ആയി നോക്കി നിൽക്കുന്ന ഒരു ഷോട്ടുണ്ട്. എനിക്കത് ഇപ്പോൾ പറയുമ്പോഴും കരച്ചിൽ വരും.

പക്ഷെ എങ്ങനെയാണ് ജെ. ബേബി എന്ന കഥാപാത്രം ഞാനുമായിട്ട് കണക്റ്റ് ആവുന്നത് എന്നാണ്. അങ്ങനെയൊരു ജീവിതം ഞാൻ അറിഞ്ഞിട്ടേയില്ല. എനിക്കൊരുപാട് പ്രതീക്ഷ നൽകുന്ന കാര്യം എന്താണെന്ന് അറിയുമോ. എനിക്ക് ഉർവശി ചേച്ചിയെ പോലെ ആവാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ആ ഇന്നസെന്റ്സ് നഷ്ടപ്പെടാതെ ഈ ജോലിയോടുള്ള ഇമോഷൻ നഷ്ടപ്പെടാതെ മുന്നോട്ട് പോവാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്,’പാർവതി പറയുന്നു.

അതേസമയം കറി ആൻഡ്‌ സൈനേഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് ഒരുക്കുന്നത്. ചിത്രം 21ന് തിയേറ്ററുകളിൽ എത്തും. സുഷിൻ ശ്യാം സംഗീതം ചെയ്യുന്ന അടുത്ത ചിത്രമെന്ന പ്രത്യേകത കൂടി ഉള്ളൊഴുക്കിനുണ്ട്.

 

Content Highlight: Parvathy Thiruvoth Talk About Performance Of Urvashi In J.baby Movie