ന്യൂദല്‍ഹി: രാജ്യാതിര്‍ത്തിയില്‍ വീണ്ടും അരക്ഷിതാവസ്ഥയെന്ന് റിപ്പോര്‍ട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നീങ്ങിത്തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ലഡാക്കിനു സമീപം സ്‌കര്‍ഡുവില്‍ പാക്കിസ്ഥാന്റെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വിന്യസിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളാണ് എത്തിത്തുടങ്ങിയത്. ഇപ്പോള്‍ മൂന്നു വിമാനങ്ങളാണ് എത്തിക്കഴിഞ്ഞത്.
അതേസമയം പാക് നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
യുദ്ധവിമാനങ്ങളെ സഹായിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികളാണ് അതിര്‍ത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് നിര്‍മിത സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഏറെനാളായി പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട്. 1988-ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ സി-130-ല്‍ വെച്ചാണ് പാക് പട്ടാളമേധാവി സിയാ ഉള്‍ ഹഖ് കൊല്ലപ്പെട്ടത്.