ബീജിങ്: തന്റെ ചൈനയിലേക്കുള്ള കൂടുമാറ്റം പണത്തിനാണ് എന്ന് പറഞ്ഞു കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ താരം ഓസ്‌കാര്‍. ചൈനയില്‍ ആയതു കൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ടീമില്‍ ഇടം ലഭിക്കുകയില്ലല്ലോ എന്ന ചോദ്യത്തിനാണ് താരം മറപുടി നല്‍കിയത്.
ലോകകപ്പ് കളിക്കുമോ എന്ന് അറിയില്ല ലോകകപ്പ് കളിച്ചില്ലാ എങ്കില്‍ തനിക്ക് ഒന്നുമില്ല തന്റെ ലക്ഷ്യം കുടുംബം പട്ടിണിയാകാതിരിക്കലാണ് ഓസ്‌കാര്‍ പറഞ്ഞു. പണ്ട് ഒരു ലോകകപ്പില്‍ കളിച്ചിരുന്നു എന്ന് പറയുന്നതിനേക്കാള്‍ താന്‍ വില കല്പിക്കുന്നത് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കാണെന്നും ഓസ്‌കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരം ടിറ്റെയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്താന്‍ സാധ്യതയില്ല.
Read Also : കേരളത്തിന് വേണ്ടി ബൂട്ടണിയാന്‍ തൃശൂര്‍ക്കാരനും; യുവതാരം അനന്തു മുരളി കേരളാ ബ്ലാസ്റ്റേഴ്‌സില്‍
ഷാങ്ഹായ് എസ്.ഐ.പി.ജിക്കു വേണ്ടി കളിക്കാന്‍ കരാറായ ഓസ്‌കാര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയില്‍ നിന്നാണു കൂടുമാറിയത്. 63 ദശലക്ഷം യു.എസ്. ഡോളറിനായിരുന്നു (ഏകദേശം 420 കോടി രൂപ) ഓസ്‌കാര്‍ ചൈനയിലെത്തിയത്. കളിക്കാരുടെ കൈമാറ്റത്തില്‍ ഏഷ്യന്‍ റെക്കോഡ് ഭേദിച്ചാണ് 26 വയസുകാരനായ ഓസ്‌കാറെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന എ.എഫ്.സി ചാമ്പ്യന്‍സ്ലീഗ് മത്സരത്തില്‍ ഷാങ്ഹായി എസ്.ഐ.പി.ജി യുടെ രക്ഷകനായി ഓസ്‌കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇരട്ട ഗോളുകളുമായാണ് ഓസ്‌കാര്‍ ഷാങ്ഹായിയുടെ രക്ഷകനായത്. ഉല്‍സാന്‍ ഹുണ്ടായിയെ നേരിട്ട ഷാങ്ഹായി 2-2 എന്ന നിലയില്‍ സമനിലയില്‍ പിടിച്ച് അവരുടെ അപരാജിത യാത്ര തുടരുമെന്ന് ഉറപ്പിക്കുക ആയിരുന്നു.
ആന്‍ഡ്രെസ് വിയാസ് ബോസ് ക്ലബ് വിട്ട് വിക്ടര്‍ പെരേര പരിശീലക ചുമതലയേറ്റ ശേഷം ഇതുവരെ ഷാങ്ഹായ് പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മത്സറ്റത്തില്‍ എതിരില്ലാത്ത 8 ഗോളുകള്‍ക്ക് ഷാങ്ഹായ് ഡാലിയന്‍ ഹൈഫന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ ഹാട്രിക്കുമായു ഓസ്‌കാര്‍ തിളങ്ങിയിരുന്നു.