കോഴിക്കോട്: ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് പോലെ ഹമാസിന്റെ അക്രമണ നടപടികളെയും അപലപിക്കുന്നുവെന്ന് കെ.സ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത്. കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍ ഇതിനേക്കാളൊക്കെ അപകടകാരമാണെന്ന് അഭിജിത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞു.
മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരെ തിരിച്ചറിയ ജാഗ്രത പുലര്‍ത്തണമെന്നും അഭിജിത്ത് പറഞ്ഞു.
നേരത്തെ ഇസ്രാഈലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് തീവ്രവാദി ആക്രമണത്തിലാണെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞും പോസ്റ്റ് മുക്കിയും യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രേയൽ നടത്തുന്ന അധിനിവേശത്തെ എതിർക്കപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. എന്നാൽ …
കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍, പാല എം.എല്‍.എ മാണി സി. കാപ്പന്‍ തുടങ്ങിയവരാണ് പോസ്റ്റുകള്‍ എഡിറ്റ് ചെയ്തും, മാപ്പും പറഞ്ഞും രംഗത്ത് എത്തിയത്.
അഭിജിത്തിനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തെ എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ ഇസ്രാഈലിനെ അക്രമത്തിന്റെ വഴിയിലൂടെ തന്നെ ‘ഹമാസ്’ നേരിടുമ്പോള്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ കൂടെ ജീവനെടുക്കുപ്പെടുകയാണ് ഹമാസിന്റെ നടപടിയും അപലപനീയമാണ്.
ഇതിനേക്കാളൊക്കെ അപകടകാരികളാണ് കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ഇടപെടല്‍.
പ്രിയപ്പെട്ടവരെ ജാഗ്രത പുലര്‍ത്തുക., നമുക്കിടയിലേക്ക് മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരെ തിരിച്ചറിയുക…!
ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്നു. അക്രമം കൊണ്ട് മറ്റുള്ളവരുടെ ജീവനെടുക്കുന്ന ഇസ്രേയല്‍, ഹമാസ് ‘അക്രമണ’ നടപടികള്‍ അപലപിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക