മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. ഛായാഗ്രാഹണ സഹായി ആയിട്ടാണ് ജിംഷി ഖാലിദ് സിനിമാജീവിതത്തിന് തുടക്കമിട്ടത്. 2016ൽ സഹോദരനായ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആണ് ജിംഷി സ്വതന്ത്ര ഛായാഗ്രഹകനായത്. അള്ളു രാമേന്ദ്രന്‍, കപ്പേള, ഉണ്ട, തല്ലുമാല ഈ മാസം ഇറങ്ങിയ ആലപ്പുഴ ജംഖാന എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ജിംഷിയുടെ കരിയർ ബെസ്റ്റ് ചിത്രം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ്. ചിത്രത്തിൽ സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ച രീതി വ്യത്യസ്തമായിരുന്നു. ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജിംഷി ഖാലിദ്.
താനൊരു പടം കണ്ടിട്ട് എല്ലാതരത്തിലും നമ്പർ വൺ എന്ന് തോന്നിയ സിനിമ ഇൻസെൻഡീസ് (Incendies ) ആണെന്ന് ജിംഷി ഖാലിദ് പറയുന്നു. ആ സിനിമ കണ്ടിട്ട് താൻ രണ്ടുമാസം അസ്വസ്ഥതപ്പെട്ടെന്നും ഷൈജു ഖാലിദ് പറഞ്ഞിട്ടാണ് താൻ ആ സിനിമ കണ്ടതെന്നും ജിംഷി പറഞ്ഞു. ആ സിനിമ കണ്ടത് അമൽ നീരദിൻ്റെ ഫോൾഡറിൽ നിന്നാണെന്നും ലൈഫിൽ ഏറ്റവും ബെസ്റ്റ് സിനിമ കണ്ടിരിക്കുന്നത് അമൽ നീരദിൻ്റെ ലിസ്റ്റിൽ നിന്നാണെന്നും ജിംഷി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.
‘ഞാനൊരു പടം കണ്ട് എല്ലാത്തരത്തിലും ദി നമ്പർ വൺ എന്ന് എനിക്ക് തോന്നിയൊരു സിനിമ എന്നുപറയുന്നത് ഇൻസെൻഡീസ് (Incendies) ആണ്. ആ സിനിമ കണ്ടിട്ട് രണ്ടു മാസം അസ്വസ്ഥതായിരുന്നു എനിക്ക്. ഷൈജൂക്ക പറഞ്ഞിട്ട് ഞാൻ കണ്ടതാണ് ആ സിനിമ. ആ സിനിമ കണ്ടത് അമലേട്ടൻ്റെ ഫോൾഡറിൽ നിന്നാണ്. ഞാനെൻ്റെ ലൈഫിൽ ഏറ്റവും ബെസ്റ്റ് സിനിമ കണ്ടിരിക്കുന്നത് അമൽ നീരദിൻ്റെ ലിസ്റ്റിൽ നിന്നാണ്,’ ജിംഷി ഖാലിദ് പറയുന്നു.
Content Highlight: Jimshi Khalid talking About the film that he watched