അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരണം: വ്യാജവാര്‍ത്ത പ്രചരിച്ചിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്
Kerala
അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരണം: വ്യാജവാര്‍ത്ത പ്രചരിച്ചിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 7:38 pm

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടതായി റിപ്പോര്‍ട്ടുകള്‍. ജമ്മുവിലെ കഠ്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രചരണങ്ങള്‍ നടന്നിരുന്നു.

ഇത്തരത്തില്‍ വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവരെ പറ്റി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഈ സംഭവത്തില്‍ ഇപ്പോള്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


ALSO READ: ബി.സി.സി.ഐയെ ഇനി മുതല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം: നിയമകമ്മീഷന്‍


എറണാകുളം സ്വദേശിയായ ഇയാളുടെ പിന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ് സൂചനകള്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.

വ്യാജ ഫേസ്ബുക്ക് ഐ.ഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് ചൂണ്ടിക്കാട്ടി.