Film News
ഇത് കഴിച്ചോ, ഓളം വരും, ഡ്രിപ്പാവും; അര്‍ജുനും അശോകനും വീണ്ടും ഒന്നിക്കുന്നു; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 01, 02:16 pm
Saturday, 1st July 2023, 7:46 pm

അര്‍ജുന്‍ അശോകന്‍ കേന്ദ്രകഥാപാത്രമാവുന്ന ഓളം ട്രെയ്‌ലര്‍ പുറത്ത്. വനത്തിനുള്ളില്‍ നടക്കുന്ന ഒരു സൈക്കോ ഹൊറര്‍ ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. വി.എസ്. അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരിശ്രീ അശോകനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമാവുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളില്‍ തന്നെ.

നടി ലെനയും വി.എസ്. അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മിക്കുന്നത്.
ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം നീരജ് രവി അഷ്‌കര്‍. എഡിറ്റിങ് ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടര്‍ അരുണ്‍ തോമസ്, കോ-പ്രൊഡ്യൂസര്‍ സേതുരാമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മിറാഷ് ഖാന്‍, അംബ്രോ വര്‍ഗീസ്, ആര്‍ട്ട് വേലു വാഴയൂര്‍, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ ഇടപ്പാള്‍, മേക്കപ്പ് ആര്‍.ജി. വയനാടന്‍, റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, ഡിസൈന്‍സ് മനു ഡാവിഞ്ചി. പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒപ്ര.

Content Highlight: olam movie trailer