'തോട്ടിപ്പണിക്കാരായിരുന്നവരാണ് ക്രിസ്ത്യാനികളായി മാറി ഹിന്ദുരാഷ്ട്രത്തിൽ അസംബന്ധം പറയുന്നത്'; ഇന്ത്യക്കാരിയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയെടുക്കുമെന്ന് അമേരിക്കൻ കമ്പനി
national news
'തോട്ടിപ്പണിക്കാരായിരുന്നവരാണ് ക്രിസ്ത്യാനികളായി മാറി ഹിന്ദുരാഷ്ട്രത്തിൽ അസംബന്ധം പറയുന്നത്'; ഇന്ത്യക്കാരിയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയെടുക്കുമെന്ന് അമേരിക്കൻ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 7:44 am

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ യുവതിയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ എൻ.ടി.ടി ഡാറ്റ.

രശ്മി അ​ഗോചിയ എന്ന യുവതി ദളിതരെയും കൃസ്ത്യാനികളെയും അധിക്ഷേപിച്ച് നടത്തിയ വിദ്വേഷ പരാമർശം സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് കമ്പനി ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.

”ഒരിക്കൽ തൂപ്പുകാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികളാണ് നമ്മുടെ ഹിന്ദു രാഷ്ട്രത്തിൽ വന്ന് അസംബന്ധം പറയുന്നത്.

നിങ്ങൾ വൈകാതെ ക്രിസ്ത്യാനികളായി മതം മാറുന്നതിനു മുൻപത്തെ പോലെ തന്നെ തൂപ്പുകാരായും ഞങ്ങളുടെ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നവരായും മാറും. ദശാബ്ദങ്ങൾക്ക് മുമ്പ് നിങ്ങൾ ചെയ്തിരുന്ന അതേ പണി തന്നെ ചെയ്യേണ്ടി വരും”, എന്നായിരുന്നു രശ്മി അ​ഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ പോസ്റ്റിനെതിരെ വിമർശനമുന്നയിച്ച് രം​ഗത്ത് വന്നത്. ട്വിറ്ററിലും ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. രശ്മി അ​ഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചത്.

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ ട്വിറ്ററിൽ പിൻതുടരുന്ന അഭിഷേക് ഹരിഹരനും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയത് ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
”ലിങ്ക്ഡൺ പ്രൊഫൈൽ പ്രകരാം നിങ്ങളുടെ കമ്പനിയുടെ ജീവന
ക്കാരിയാണെന്ന് പറയുന്ന രശ്മി അ​ഗോചിയെന്ന വ്യക്തി ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്.

നിങ്ങളുടെ ആശയങ്ങളായ വൈവിധ്യത്തിൽ നിശ്ചയമായും വിശ്വസിക്കാത്ത വ്യക്തിയാണിവർ”, എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്നും അദ്ദേഹം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് രശ്മി അ​ഗോചിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനിയ്ക്ക് മെസജ് അയച്ചത്.

ഇതിന് പിന്നാലെയാണ് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രശ്മി അ​ഗോചിതയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. കമ്പനി 50 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. എൻ.ടി.ടി ഡാറ്റയുടെ സാമ്പത്തിക സേവനങ്ങളുടെ പ്രസിഡന്റായ വെയ്ൻ ബുഷും രശ്മിക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു.

ഇതിനു മുമ്പും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരായ ഐ.ടി പ്രൊഫഷണലുകൾ ദളിതരെ അധിക്ഷേപിച്ച് രം​ഗത്തെത്തിയത് വിവാദമായിരുന്നു. ഇക്വാലിറ്റി ലാബ്സ് എന്ന പൗരാവകാശ സംഘടനയുടെ പഠനം പറയുന്നത് അമേരിക്കയിൽ ജോലി നോക്കുന്ന 67 ശതമാനം ദളിത് വിഭാ​ഗങ്ങൾക്കും തങ്ങളെ തുല്യതയോടെയല്ല പരി​ഗണിക്കുന്നത് എന്ന് അനുഭവപ്പടാറുണ്ട് എന്നാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ntt data taking action against staff over anti christian casteist remarks