‘സെന്‍സസ് സുഗമമായി നടക്കുന്നതിന് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, പല സംസ്ഥാനങ്ങളിലും ഈ പ്രക്രിയ മുഴുവനും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്’
സെന്‍സസ് നടപടികള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതിനേയും കമ്മിറ്റി വിമര്‍ശിച്ചു. ആധാറിനായി തന്നെ ഇതിനോടകം വലിയ തുക ചെലവഴിച്ചുകഴിഞ്ഞെന്നും കമ്മിറ്റി നിരീക്ഷിച്ചു. 2020-21 ബജറ്റില്‍ 4568 കോടി രൂപയാണ് സെന്‍സസിനായി നീക്കിവെച്ചിരിക്കുന്നത്.
അതേസമയം വിവാദ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.
2010 ലെ സെന്‍സസിലും ജനനതിയ്യതിയും ജന്മസ്ഥലവും പ്രതിപാദിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.