നാഗ്പൂര്‍: സ്ട്രീമിംഗ് ആപ്പുകളായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച് വരുന്നതിനാല്‍ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്നും ഭാഗവത് പറഞ്ഞു.
നേരത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 13+ 16+ 18+ എന്നിങ്ങനെ കണ്ടന്റിനെ വേര്‍തിരിക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ മീഡിയയും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
നിയമവിരുദ്ധമായ ഉള്ളടക്കത്തിനെതിരെ പരാതി വന്നാല്‍ 72 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നും ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.