മുസ്‌ലിം വിദ്യാര്‍ത്ഥികളോട് ബുര്‍ഖ ധരിക്കരുതെന്ന് പാട്‌ന കോളേജ്; നിയമം തെറ്റിച്ചാല്‍ 250 രൂപ പിഴ
national news
മുസ്‌ലിം വിദ്യാര്‍ത്ഥികളോട് ബുര്‍ഖ ധരിക്കരുതെന്ന് പാട്‌ന കോളേജ്; നിയമം തെറ്റിച്ചാല്‍ 250 രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 1:47 pm

പാട്‌ന: മുസ്‌ലിം വിദ്യാര്‍ത്ഥികളോട് കോളേജിനകത്ത് ബുര്‍ഖ ധരിക്കരുതെന്ന് ആവശ്യപ്പെട്ട് പാട്‌ന ജെ.ഡി കോളേജ്. പുതിയ ഡ്രസ്സ് കോഡിന്റെ ഭാഗമായാണ് ബുര്‍ഖ ഒഴിവാക്കാന്‍ പറഞ്ഞതെന്നാണ് കോളേജ് അധികൃതരുടെ വാദം.

പ്രിന്‍സിപ്പാളും കോളേജ് അധികൃതരും ചേര്‍ന്നെടുത്ത തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമം തെറ്റിക്കുന്നവരില്‍ നിന്നും കോളേജ് അഡ്മിനിസ്‌ട്രേഷന്‍ 250 രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കോളേജില്‍ പുതിയ ഡ്രസ്സ് കോഡ് വരാന്‍ പോവുന്ന കാര്യം നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കോളേജില്‍ ബുര്‍ഖ ധരിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ കാര്യം തങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുകയാണെ്് കോളേജ് പ്രിന്‍സിപ്പാള്‍ ശ്യാമ റോയ് ഇന്ത്യ ടുഡേയോട് പറഞ്ഞു.