ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്.
നിത്യ മേനന്‍ അഭിനയിച്ച വെബ് സീരീസായിരുന്നു ബ്രീത്ത്; ഇന്‍ ടു ദി ഷാഡോസ്. 2020ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസായ ഈ സീരീസില്‍ അഭിഷേക് ബച്ചനും അഭിനയിച്ചിരുന്നു. സീരീസിലെ ഒരു ലിപ് ലോക്ക് രംഗം വലിയ ചര്‍ച്ചയായിരുന്നു. അത്തരം വിവാദങ്ങളെ കുറിച്ച് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിത്യ മേനന്‍.
‘ഹിന്ദിയില്‍ ബ്രീത്ത് എന്നൊരു വെബ് സീരീസില്‍ അഭിനയിച്ചിരുന്നു. വളരെ രസമുള്ള ഷൂട്ടിങ് അനുഭവമായിരുന്നു അത്. കരിയറിലും എനിക്ക് വളരെ ഗുണം ചെയ്തു. ബ്രീത്തിലെ അഭിഷേക് ബച്ചനൊപ്പമുള്ള അഭിനയം അതിലെ ലിപ് ലോക്ക് സീന്‍ സിനിമയുടെ ആകെ മൂഡിന് വളരെ അത്യാവശ്യമായിരുന്നു.
അതുമാത്രം വെട്ടിയെടുത്ത് സെന്‍സേഷനലൈസ് ചെയ്യുമെന്നും അന്നേ അറിയാമായിരുന്നു. സ്‌ക്രിപ്റ്റില്‍ അങ്ങനെയൊരു സീന്‍ പ്രധാനമാണെങ്കില്‍ ഇനിയുള്ള സിനിമകളിലും അതു ചെയ്യാന്‍ മടിയില്ല.
അന്നും ഇന്നും അത്തരം വിവാദങ്ങളെ പേടിച്ചിട്ടില്ല. പല വിവാദങ്ങളും ഉണ്ടാകുമ്പോള്‍ ഏറ്റവുമൊടുവിലാകും എന്റെ ചെവിയിലെത്തുന്നത്. എങ്കിലും സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റീവ് കമന്റില്ലാതെ ഒരു പോസിറ്റീവ് കാര്യവും നടക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍. അതിനെ കുറിച്ചു തന്നെ ചിന്തിച്ചിരുന്നാല്‍ ഒന്നിനും സമയമില്ലാതാകും.
മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുമെന്ന് കരുതി ടെന്‍ഷനടിച്ച് ജോലി ചെയ്യാന്‍ എനിക്കാകില്ല. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. മനസില്‍ തോന്നുന്നതുപോലെ ജീവിക്കാനാണ് ഇഷ്ടം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം മനസ് പറയും പോലെ പുറത്തുള്ള ഒന്നും എന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ല,’ നിത്യ മേനന്‍ പറയുന്നു.
Content highlight: Nithya Menon talks about the lip lock scene in Breath: in to the Shadow