അനന്തപുരിയില്‍ ഇന്ത്യയെ നേരിടാന്‍ ന്യൂസിലാന്‍ഡ്
Daily News
അനന്തപുരിയില്‍ ഇന്ത്യയെ നേരിടാന്‍ ന്യൂസിലാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd August 2017, 8:08 pm

മുംബൈ: തിരുവനന്തപുരത്തെ ആദ്യ അന്താരഷ്ട്ര മത്സരത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ന്യൂസിലാന്‍ഡിനെ. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഏഴിനാണ് ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരം നടക്കുക. വൈകീട്ട് ഏഴിനാണ് മത്സരം.

ഡിസംബര്‍ 20 ന് ശ്രീലങ്കയുമായാണ് മത്സരം നിശ്ചയിച്ചിരുന്നത്. ബി.സി.സി.ഐയാണ് പുതുക്കിയ ഷെഡ്യൂള്‍ പുറത്ത് വിട്ടത്. ഇന്നലെ നടന്ന ബി.സി.സി.ഐ യോഗമാണ് തിരുവനന്തപുരത്ത് മത്സരം നടത്താന്‍ തീരുമാനിച്ചത്.


Also Read:‘ഒടുവില്‍ അതിനൊരു തീരുമാനമായി’; ആരാധകരുടെ ചങ്ക് തകര്‍ത്ത് നെയ്മര്‍ക്ക് ബാഴ്‌സലേണ വിടാനുള്ള അനുമതി


കേരളം ആദ്യമായാണ് ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വേദിയാകുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിലെ പിച്ചിന് ഐ.സി.സി അംഗീകാരം നല്‍കിയതോടെയാണ് രാജ്യാന്തര മത്സരം നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

നേരത്തേ കൊച്ചി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ നിരവധി മത്സരങ്ങള്‍ നടന്നിരുന്നെങ്കിലും അതെല്ലാം ഏകദിനമായിരുന്നു. ട്വന്റി- 20 ക്ക് തലസ്ഥാനത്തിന് നറുക്ക് വീണതോടെ ആരാധകര്‍ ആവേശത്തിലാണ്.