കംപ്യൂട്ടറുകളോട് 'മുഖംതിരിച്ച്' ട്വിറ്റര്‍; പരാതി പ്രവാഹവുമായി ഉപയോക്താക്കള്‍
Social Media
കംപ്യൂട്ടറുകളോട് 'മുഖംതിരിച്ച്' ട്വിറ്റര്‍; പരാതി പ്രവാഹവുമായി ഉപയോക്താക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 9:29 am

ന്യൂദല്‍ഹി: ട്വിറ്റര്‍ ഉപയോഗത്തിന് തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ മുതല്‍ ട്വിറ്ററിലെ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ പറ്റുന്നില്ലെന്നാണ് ഒരു വിഭാഗം ഉപയോക്താക്കള്‍ പറയുന്നത്.

ടൈംലൈന്‍ ലഭിക്കുന്നുണ്ടെങ്കിലും ഫ്രൊഫൈലുകളും പല ത്രഡുകളും ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.

ട്വീറ്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റുന്നില്ലെന്നും അതിന് ശ്രമിക്കുമ്പോള്‍
സംമ്തിങ് വെന്റ് റോങ് എന്നാണ് മറുപടിയെന്നും ഉപയോക്താക്കള്‍ സ്‌ക്രീന്‍ഷോട്ട് സഹിതം പറയുന്നു.

ചില ഉപയോക്താക്കള്‍ക്കും പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ട്വിറ്റര്‍ ആക്‌സസ് ചെയ്യാന്‍ പറ്റുന്നില്ലെന്ന പരാതിയും ഉണ്ട്. എന്നാല്‍ മൊബൈലില്‍ ഉപയോഗിക്കാന്‍ തടസ്സങ്ങള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ പറയുന്നു.

വെബില്‍ നിങ്ങളില്‍ ചിലര്‍ക്ക് പ്രൊഫൈലുകളില്‍ ട്വീറ്റുകള്‍ ലോഡുചെയ്യാനിടയില്ല, ഞങ്ങള്‍ പരിഹാരത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളോടൊപ്പം നിന്നതിന് നന്ദി, എന്നാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്വിറ്ററിന്റെ പ്രതികരണം.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Netizens say ‘Twitter down’ as threads fail to load, outage reported worldwide