യു.പിയില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; അന്വേഷണത്തിലെ അനാസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
national news
യു.പിയില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; അന്വേഷണത്തിലെ അനാസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 10:32 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ അന്വേഷണത്തില്‍ അനാസ്ഥ. തുടര്‍ന്ന് നന്‍പാറ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ പുറത്താക്കി. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

Also Read: ബജറ്റിലെ അവഗണന; പ്രധാനമന്ത്രിയുടെ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കാന്‍ സ്റ്റാലിനടക്കം നാല് മുഖ്യമന്ത്രിമാര്‍

കഴിഞ്ഞയാഴ്ച യു.പിയിലെ ബഹ്‌റൈച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടികളെ ഒരു സംഘം പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. മാര്‍ക്കറ്റില്‍ ഇറച്ചിക്കട നടത്തുന്ന സല്‍മാന്‍, അസ്‌ലം എന്നിവരാണ് കേസിലെ പ്രതികള്‍.

Also Read: വൈകാതെ ഞങ്ങൾ ഒരു ബില്ല്യൺ മറികടക്കും; ടെലഗ്രാം അതിവേഗം വളരുകയാണെന്ന് സ്ഥാപകൻ പാവൽ ദുറോവ്

ഇറച്ചിക്കടയില്‍ സൂക്ഷിച്ചിരുന്ന കത്തികള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരനെ കാത്തുനില്‍ക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Also Read: പ്രത്യേക പദവിയില്ല; ബീഹാർ അസംബ്ലിയിൽ കളിപ്പാട്ടങ്ങളുയർത്തി പ്രതിപക്ഷ പ്രതിഷേധം

ആക്രമണത്തില്‍ 19 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട ഒമ്പത് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളായ ആറുപേരെ തിങ്കളാഴ്ചയും ബാക്കിയുള്ള മൂന്ന് പ്രതികളെ ചൊവ്വാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.

Content Highlight: Negligence in the investigation in the case of assault on three Dalit girls in U.P