Advertisement
Entertainment
അവരെക്കൊണ്ട് പാട്ട് പാടിക്കാൻ ബുദ്ധിമുട്ടാണ്: സംഗീതസംവിധായകൻ വിഷ്ണു വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 11:03 am
Thursday, 17th April 2025, 4:33 pm

മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനാണ് വിഷ്ണു വിജയ്. 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന മലയാള ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാപ്രവേശം ചെയ്യുന്നത്. മികച്ച പുല്ലാങ്കുഴൽ വാദകനുമാണ് വിഷ്ണു.

കബാലി എന്ന രജനീകാന്ത് ചിത്രത്തിലും, മാൻ ഹൂ ന്യൂ ഇൻഫിനിറ്റി എന്ന ഇംഗ്ലീഷ് ചിത്രത്തിലും വിഷ്ണു പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്. ഗപ്പിയിലെ പശ്ചാത്തലസംഗീതത്തിന് വിഷ്ണു സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി. ഇതിലെ ‘തനിയേ’ എന്ന ഗാനം ഏറെ ജനപ്രീതി നേടുകയും ഇതിലൂടെ സൂരജ് സന്തോഷ് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടുകയും ചെയ്തു.

പിന്നീട് അമ്പിളി, നായാട്ട്, ഭീമൻ്റെ വഴി, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി, പ്രാവിൻകൂട് ഷാപ്പ്, പ്രേമലു എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ തല്ലുമാലയിൽ ഖാലിദ് റഹ്മാനെയും ടൊവിനോയെയും പറ്റി സംസാരിക്കുകയാണ് വിഷ്ണു വിജയ്.

ടൊവിനോയെയും ഖാലിദ് റഹ്മാനെയും പാട്ട് പാടിക്കാൻ ഭയങ്കര പാടാണെന്നും തല്ലുമാലയിൽ ടൊവിക്ക് പെർഫോം ചെയ്ത് തന്നെ കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നെന്നും വിഷ്ണു പറയുന്നു.

പാട്ടിന് മുമ്പ് തന്നെ പാട്ടിൻ്റെ വരികൾ അയച്ചുകൊടുത്തുവെന്നും താൻ തന്നെ റഫ് ആയിട്ടൊന്ന് പറഞ്ഞുകൊടുത്തുവെന്നും വിഷ്ണു വിജയ് പറഞ്ഞു . ടൊവിനോ ഭയങ്കരമായിട്ട് അതിനെ ഫോളോഅപ് ചെയ്ത് പഠിച്ചുവന്നുവെന്നും ടൊവിനോ നന്നായിട്ട് വർക്ക് ചെയ്യുന്ന ആളാണെന്നും വിഷ്ണു പറയുന്നു. പുതിയ കാര്യങ്ങളൊക്കെ ചെയ്യാൻ ടൊവിനോയ്ക്ക് ഇഷ്ടമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിജയ്.

‘ടൊവിനോയെയും ഖാലിദ് റഹ്മാനെയും പാട്ട് പാടിക്കാൻ ഭയങ്കര പാടാണ്. റഹ്മാനാണല്ലോ ഡയറക്ടർ അപ്പോൾ അവന് പാടാം, അത് ഓക്കെയാണ്. പിന്നെ ടൊവിയാണ് അഭിനയിക്കുന്നത്. ടൊവിക്ക് പെർഫോം ചെയ്ത് തന്നെ കാണിക്കേണ്ട ആവശ്യമുണ്ട് ആ പടത്തിൽ. അതുകൊണ്ട് മുമ്പ് തന്നെ പാട്ടിൻ്റെ വരികൾ അയച്ചുകൊടുത്തു.

ഞാൻ തന്നെ റഫ് ആയിട്ടൊന്ന് പറഞ്ഞുകൊടുത്തു. പാവം ഭയങ്കരമായിട്ട് അതിനെ ഫോളോഅപ് ചെയ്ത് പഠിച്ചുവന്നു. ടൊവിനോ ഭയങ്കരമായിട്ട് വർക്ക് ചെയ്യുന്ന ആളാണ്. പുതിയ കാര്യങ്ങളൊക്കെ ചെയ്യാൻ അവന് ഇഷ്ടമാണ്,’ വിഷ്ണു വിജയ് പറയുന്നു.

Content Highlight: Music Director Vishnu Vijay Said Its difficult to sing song with them