Advertisement
Film News
സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ ചേർന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 02, 02:41 pm
Monday, 2nd September 2024, 8:11 pm

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറാണ് മോഹൻ സിതാരയ്‌ക്ക് മെമ്പർഷിപ്പ് നൽകികൊണ്ട് ബി.ജെ.പിയുടെ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയിലെ അംഗത്വം പുതുക്കിയിരുന്നു. അതോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായത്.

സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ്.സി.മേനോൻ, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും മോഹൻ സിതാരയുടെ ബി.ജെ.പി അംഗത്വ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒക്ടോബർ 15 വരെ നടക്കുന്ന അംഗത്വ പ്രചരണത്തിൽ ഏകദേശം ഏഴ് ലക്ഷം പേരെ അംഗത്വം നൽകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അതേസമയം മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിതാര.

ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംഗീത സംവിധാനം ആരംഭിച്ച മോഹന്‍ സിതാര 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2009ല്‍ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 

Content Highlight: Music Director  Mohan sithara Join With B.J.P