'തലയുടെ വിളയാട്ടം' ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ താരം; ഒരേയൊരു ധോണി
Cricket
'തലയുടെ വിളയാട്ടം' ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ താരം; ഒരേയൊരു ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 8:57 am

2024 ഐ.പി.എല്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 22 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദല്‍ഹി ആദ്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരത്തില്‍ ചെന്നൈക്കായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോണി മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. 16 പന്തില്‍ 37 റണ്‍സാണ് ധോണി നേടിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ധോണി നേടിയത്. 231 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ 19, 20 ഓവറില്‍ നൂറു സിക്സുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

ധോണിക്ക് പുറമേ ചെന്നൈക്ക് വേണ്ടി അജിങ്ക്യ രഹാനെ 30 പന്തില്‍ 45 റണ്‍സും ഡാറില്‍ മിച്ചല്‍ 26 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

അതേസമയം ദല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 35 നിന്ന് 52 റണ്‍സും നായകന്‍ റിഷബ് പന്ത് 32 പന്തില്‍ നിന്ന് 51 റണ്‍സും പൃഥ്വി ഷാ 27 പന്തില്‍ നിന്ന് 43 റണ്‍സും നേടി നിര്‍ണായകമായി.

ചെന്നൈ ബൗളിങ് നിരയില്‍ മതീഷാ പതിരാനാ മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: MS Dhoni create a new record in IPL