ക്രമസമാധാന ചുമതലയില്‍ നിന്ന് എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മന്ത്രി സഭാ യോഗത്തില്‍ എ.ഡി.ജി.പി അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷയായ കമ്മിറ്റിയാണ് എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂലൈ ഒന്നിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുക.
നിലവില്‍ എം.ആര്‍. അജിത് കുമാറിനെതിരെ ത്രിതല തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നത് സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന സുപ്രീം കോടതി വിധികള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി അജിത് കുമാറിനെ ശുപാര്‍ശ ചെയ്തതും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്തത്.
ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായാണ് എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്.
Content Highlight: MR Ajithkumar’s promotion is technically correct; Technically correct is not always politically correct: Binoy Vishwam