നാല് പതിറ്റാണ്ടോളമായി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല ഭാവത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായി മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടോളമായി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല ഭാവത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായി മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനോടും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മറ്റ് താരപുത്രന്മാരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് പ്രണവ്.
സിനിമയുടെ ലൈം ലൈറ്റിൽ അധികം നിൽക്കാതെ അധിക സമയവും യാത്രയുമായി കറങ്ങുന്ന പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഒരു കാലത്ത് താനും അത്തരത്തിൽ യാത്രകൾ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. ഇപ്പോൾ പ്രണവ് അത്തരത്തിൽ യാത്ര ചെയ്യുമ്പോൾ തനിക്കൊരു സമാധാനം ഉണ്ടെന്നും മോഹൻലാൽ പറയുന്നു.
പ്രണവ് അഭിനയത്തെ കുറിച്ചൊന്നും തന്നോട് സംസാരിക്കാറില്ലെന്നും പ്രണവ് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടിട്ടാണെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രണവ് എന്നോട് അവന്റെ അഭിനയത്തെ കുറിച്ചൊന്നും ചോദിച്ചിട്ടേയില്ല. അങ്ങനെയൊന്നും ചോദിക്കാറെയില്ല. അദ്ദേഹം ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നതിന് തന്നെ വലിയ കഷ്ടപ്പാടിലാണ്.
അവരൊക്കെ മറ്റൊരു തരത്തിൽ സഞ്ചരിക്കുന്നവരാണ്. ആ പ്രായത്തിലൊക്കെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു. ഒരുപാട് യാത്ര ചെയ്യണം, ലോകം കാണണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ.
അങ്ങനെയൊക്കെ ഞാൻ വിചാരിച്ചിരുന്നു. അതൊക്കെ അയാൾ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊരു സമാധാനമുണ്ട്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Pranav Mohanlal