Advertisement
Sports News
മികച്ച ബാറ്ററും ഡേഞ്ചറസ് ബാറ്ററും അവരാണ്: മുഹമ്മദ് ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 08, 06:34 am
Thursday, 8th February 2024, 12:04 pm

2023ലെ ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഷമി. ലോകകപ്പിലെ പ്രകടനത്തിന് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിക്കുകയുണ്ടായിരുന്നു. ഒട്ടനവധി റെക്കോഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി അടുത്തിടെ ന്യൂസ് 18 ഇന്ത്യയുടെ ‘ചൗപ’ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പരിപാടിയില്‍ താരം ഏറ്റവും മികച്ച ബാറ്ററെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷമി.

 

‘വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ്. വിരാട് ഒരുപാട് റെക്കോഡുകള്‍ തകര്‍ത്തു കഴിഞ്ഞു. രോഹിത് ശര്‍മ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് ഷമി ന്യൂസ് 18നോട് പറഞ്ഞു.

2023 ഏകദിന ലോകകപ്പില്‍ ആദ്യ നാല് മത്സരങ്ങളില്‍ പുറത്ത് നിന്ന് പിന്നീടുള്ള ഏഴ് മത്സരങ്ങളില്‍ 27 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരെ സെമിയില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി ചരിത്രവും കറുറിച്ചു.

ലോകകപ്പില്‍ ഉണ്ടായ പരിക്കിനെതുടര്‍ന്ന് നിലവില്‍ താരം ചികിത്സയിലാണ്. ഇതോടെ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യയും സ്വന്തമാക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

 

 

 

Content Highlight: Mohammad Shami Talks About Rohit Sharma And Virat Kohli