തട്ടിക്കൊണ്ടു പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
Kerala News
തട്ടിക്കൊണ്ടു പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2019, 11:18 am

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ടു പോയത്.

തിങ്കളാഴ്ച രാവിലെയാണ് സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയത്. ഒന്‍പതാം ക്ലാസുകാരിയായ സഹോദരിയോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.

പിന്നാലെയെത്തിയ കാര്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ കോരിക്കാര്‍ എന്ന സ്ഥലത്ത് സ്‌കൂട്ടറിനു കുറുകെയിട്ടു തടഞ്ഞു വിദ്യാര്‍ഥിയെ ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

മംഗലാപുരത്തെ സ്വകാര്യ കോളേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഹാരിസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാന്‍ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെ കൂടി സഹായം ആവശ്യമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഫോട്ടോ കടപ്പാട്: മനോരമ ന്യൂസ്

ALSO WATCH: