എം.ജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷക നിരാഹാര സമരത്തിന്
Kerala News
എം.ജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷക നിരാഹാര സമരത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 12:46 pm

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന പരാതിയുമായി ഗവേഷക ദീപ പി. മോഹന്‍. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി.

വിഷയത്തില്‍ ഭീം ആര്‍മി പിന്തുണയോടെ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ദീപ. നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലും സര്‍വകലാശാല വൈസ്ചാന്‍സിലര്‍ സാബു തോമസുമാണ് തനിക്കെതിരായി നിലകൊള്ളുന്നതെന്ന് ദീപ പറയുന്നു.

2011ലാണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശനം നേടിയത്.

ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഹൈക്കോടതിയും വിഷയത്തില്‍ ഇടപ്പെട്ടു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്.

ഹൈക്കോടതിയുടേയും സര്‍വകലാശാലയുടേയും ഉത്തരവ് ഗൗനിക്കാതെയാണ് തനിക്ക് ഗവേഷണത്തിനുള്ള അവസരം നിഷേധിക്കുന്നതെന്ന് ദീപ പറയുന്നു.

ഒക്ടോബര്‍ 29 മുതലാണ് ദീപ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MG University Deepa P Mohan racial discrimantion