സിൻവാറിനെയും നസ്‌റല്ലയെയും 'ഭീകരർ' എന്ന് അധിക്ഷേപിച്ച സംഭവം; സൗദി ചാനൽ മേധാവി രാജി വെച്ചു
World News
സിൻവാറിനെയും നസ്‌റല്ലയെയും 'ഭീകരർ' എന്ന് അധിക്ഷേപിച്ച സംഭവം; സൗദി ചാനൽ മേധാവി രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2024, 10:18 pm

റിയാദ്: ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും കൊല്ലപ്പെട്ട നേതാക്കളെ ‘ഭീകരവാദികൾ’ എന്ന് ചിത്രീകരിക്കുന്ന വിവാദ റിപ്പോർട്ടിന് പിന്നാലെ സൗദിയുടെ ഉടമസ്ഥതയിലുള്ള എം.ബി.സി നെറ്റ്‌വർക്കിലെ വാർത്താ വിഭാഗം ഡയറക്ടർ മുസാദ് അൽ തുബൈത്തി രാജി വെച്ചു.

ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇസ്രഈൽ കൊലപ്പെടുത്തിയത് ആഘോഷിക്കുന്ന വിവാദ റിപ്പോർട്ടിന് പിന്നാലെയാണ് മുസാദ് അൽ തുബൈത്തിക്ക് തിരിച്ചടിയുണ്ടായത്.

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ , യഹ്‌യ സിൻവാർ , ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല എന്നിവരെയാണ് സൗദി ചാനൽ ഭീകരർ എന്ന് വിളിച്ചത്. ചാനൽ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇവരെ ഭീകരരെന്ന് പറയുന്നത്.

2020 ൽ ബാഗ്ദാദിൽ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ഖാസിം സുലൈമാനിയും അൽ-ഖ്വയ്ദയും അന്തരിച്ച നേതാവ് ഒസാമ ബിൻ ലാദനും റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്.

റിപ്പോർട്ടിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് എം.ബി.സിയെ കുറിച്ച് അന്വേഷണത്തിന് സൗദി അറേബ്യയുടെ മീഡിയ അതോറിറ്റിയെ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും റിപ്പോർട്ട് നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് വാർത്താ വിഭാഗം ഡയറക്ടർ മുസാദ് അൽ തുബൈത്തിയുടെ രാജി.

 

 

 

 

Content Highlight: MBC’s news chief quits after Saudi channel calls Sinwar and Nasrallah ‘terrorists’