ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും ഇന്നിങ്‌സിന് അടിത്തറയൊരുക്കി.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിനെ സിക്‌സറിന് പറത്തിയാണ് ജെയ്‌സ്വാള്‍ വെടിക്കെട്ടിന് തുടക്കമിട്ടത്. തുടര്‍ന്നും ജെയ്‌സ്വാളിന്റെ ബാറ്റ് തീ തുപ്പി.
Woke up and said Pehla ball, JaisBall 🔥 pic.twitter.com/pg4w29Jl2G
— Rajasthan Royals (@rajasthanroyals) April 24, 2025
എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കവെ രാജസ്ഥാന്‍ ഓപ്പണര്‍ മടങ്ങിയിരുന്നു. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിന് ക്യാച്ച് നല്‍കിയായിരുന്നു താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.
അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സ് മാത്രം ശേഷിക്കെ പുറത്തായതിന് പിന്നാലെ നിര്‍ഭാഗ്യകരമായ ഒരു നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തി. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 49 റണ്‍സിന് പുറത്തായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ജെയ്‌സ്വാളെത്തിയത്.
ഇത് രണ്ടാം തവണയാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ വീഴുന്നത്. രണ്ട് തവണ 49ന് പുറത്തായി സഞ്ജു സാംസണും താരത്തിനൊപ്പമുണ്ട്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 3
യശസ്വി ജെയ്‌സ്വാള്‍ – 2*
സഞ്ജു സാംസണ്‍ – 2
ക്രിസ് ഗെയ്ല്‍ – 2
ക്രിസ് ലിന്‍ – 2
ബ്രണ്ടന്‍ മക്കെല്ലം – 2
ഡേവിഡ് വാര്‍ണര്‍ – 2
അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയിലാണ്. 16 പന്തില്‍ 24 റണ്‍സുമായി നിതീഷ് റാണയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ധ്കുവ് ജുറെലുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
Content Highlight: IPL 2025: RR vs RCB: Yashasvi Jaiswal was dismissed for 49 runs for the second time.