Entertainment
അച്ഛനെ മേക്അപ് ചെയ്തുകൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായില്ല, പിന്നെ മേക്അപ് ചെയ്തത് മമ്മൂക്ക: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 10:52 am
Wednesday, 30th April 2025, 4:22 pm

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിൻ്റെ പുതിയ ചിത്രമായ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിൻ്റെ സഹസംവിധാകനുമാണ് അദ്ദേഹം. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചും കുതിരവട്ടം പപ്പുവിനെക്കുറിച്ചും സംസാരിക്കുകയാണ് ബിനു പപ്പു.

ദി കിംഗ് എന്ന സിനിമയില്‍ വളരെ ക്ഷീണിച്ചിട്ടാണ് കുതിരവട്ടം പപ്പുവെന്നും എന്നാൽ ആ പടത്തിന് വേണ്ടി പപ്പു ശരീരം അങ്ങനെയാക്കിയതാണെന്നും ബിനു പപ്പു പറയുന്നു.

ആ സമയത്ത് പപ്പുവിന് അസുഖങ്ങൾ ഇല്ലായിരുന്നെന്നും ഡയബറ്റിക് മാത്രമാണ് ഉണ്ടായിരുന്നതെന്നും ബിനു പപ്പു പറഞ്ഞു. അതിൻ്റെ പുറകിൽ ഒരു കഥയുണ്ടെന്നും പപ്പുവിനെ ആദ്യം മേക്അപ്പ് ചെയ്തത് മമ്മൂട്ടിക്ക് ഇഷ്ടമായില്ലെന്നും ബിനു പപ്പു പറയുന്നു.

‘ഇങ്ങനെയാണോ ഇയാളെ പോർട്രൈറ്റ് ചെയ്യേണ്ടത്’ എന്നാണ് മമ്മൂട്ടി ചോദിച്ചതെന്നും മമ്മൂട്ടി തന്നെയാണ് കുതിരവട്ടം പപ്പുവിനെ മേക്അപ്പ് ചെയ്യിപ്പിച്ചതാണെന്നും ബിനു പപ്പു വ്യക്തമാക്കി. അതിൻ്റെ ഒരു ഫോട്ടോ ഉണ്ട് ഇൻ്റർനെറ്റിലെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

 

‘എല്ലാവർക്കും ഒരു തെറ്റിധാരണയുണ്ട്. ദി കിംഗ് എന്ന സിനിമയില്‍ വളരെ ക്ഷീണിച്ചിട്ടാണ്. ആ പടത്തിന് വേണ്ടിയിട്ട് അച്ഛന്‍ ശരീരം അങ്ങനെയാക്കിയതാണ്. അന്ന് ആ സമയത്ത് അച്ഛന് അങ്ങനെ അസുഖങ്ങളോ ഒന്നുമില്ല. അച്ഛന്‍ ഡയബറ്റിക് ആയിരുന്നു. പക്ഷെ, അന്ന് അച്ഛന്‍ ഭക്ഷണമൊക്കെ കുറച്ച് അങ്ങനെയാക്കിയതാണ്.

അതിന്റെ പുറകില്‍ ഞാന്‍ കേട്ട കഥയുമുണ്ട്‌. അച്ഛനെ ആദ്യം മേക്അപ്പ് ചെയ്തുകൊണ്ടുവന്നപ്പോൾ മമ്മൂക്കക്ക് ഇഷ്ടമായില്ല. ‘ഇങ്ങനെയാണോ ഇയാളെ പോർട്രൈറ്റ് ചെയ്യേണ്ടത്’ എന്നാണ് മമ്മൂക്ക ചോദിച്ചത്. എന്നിട്ട് മമ്മൂക്ക തന്നെ നിർത്തി മേക്അപ്പ് ചെയ്യിപ്പിച്ചതാണ്. അതിൻ്റെ ഒരു ഫോട്ടോ ഉണ്ട് ഇൻ്റർനെറ്റില്,’ ബിനു പപ്പു പറയുന്നു.

ദി കിംഗ്

ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സിനിമയാണ് ദി കിംഗ്. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലിയാണ് ചിത്രം നിർമിച്ചത്. രഞ്ജി പണിക്കർ രചന നിർവഹിച്ച ചിത്രത്തിൽ സുരേഷ് ഗോപിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വാണി വിശ്വനാഥ്, മുരളി, ഗണേഷ് കുമാർ, വിജയരാഘവൻ, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ.

Content Highlight: Binu Pappu talking about Mammootty and Kuthiravattam Pappu