വിജയ് ഹസാരെയില്‍ കൊടുങ്കാറ്റായി മായങ്ക് അഗര്‍വാള്‍; തൂക്കിയത് ട്രിപ്പിള്‍ സെഞ്ച്വറി
Sports News
വിജയ് ഹസാരെയില്‍ കൊടുങ്കാറ്റായി മായങ്ക് അഗര്‍വാള്‍; തൂക്കിയത് ട്രിപ്പിള്‍ സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 1:38 pm

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയും ഹൈദരാബദും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ റെയ്ല്‍വെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഓപ്പണറും കര്‍ണാടകയുടെ ക്യാപ്റ്റനുമായി മായങ്ക് അഗര്‍വാളിന്റെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകര്‍ സാക്ഷിയായത്.

112 പന്തില്‍ നിന്ന് 15 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 124 റണ്‍സാണ് താരം അടിച്ചെടുത്തത്. സീസണില്‍ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് താരം നേടിയത്. അതും തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറിയാണ് മായങ്ക് നേടിയത്.

പൂനെയോട് നടന്ന മത്സരത്തില്‍ 139* (127) റണ്‍സും അരുണാഞ്ചല്‍ പ്രദേശിനോട് 100* (45) റണ്‍സുമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് താരം അടിച്ചെടുത്തത്.

ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന താരത്തെ 2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും എടുത്തില്ലായിരുന്നു. 2011ല്‍ ഐ.പിഎല്ലില്‍ അരങ്ങേറ്റം നടത്തിയ താരം കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഒട്ടനവധി മത്സരങ്ങള്‍ കളിച്ചു.

127 മത്സരങ്ങളില്‍ നിന്ന് 2661 റണ്‍സാണ് താരം നേടിയത്. അതില്‍ 106 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

ഇന്ത്യയക്ക് വേണ്ടി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 36 ഇന്നിങ്‌സില്‍ നിന്ന് 1488 റണ്‍സാണ് നേടിയത്. 53.5 സ്‌ട്രൈക്ക് റേറ്റും നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരത്തിന് റെഡ് ബോളില്‍ ഉണ്ട്. ഏകദിനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 86 റണ്‍സും താരത്തിനുണ്ട്.

Content Highlight: Mayank Agarwal In Great Performance In Vijay Hazare Trophy