Crime
ലൈംഗികപീഡനശ്രമം യുവതി തടഞ്ഞു; പ്രതികാരമായി ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 27, 06:49 pm
Wednesday, 28th February 2018, 12:19 am

മലപ്പുറം: മഞ്ചേരിയില്‍ യുവതിക്കു നേരെ നടന്ന പീഡനശ്രമം തടഞ്ഞതിനു പ്രതികാരമായി അവരുടെ കുഞ്ഞിനെ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു . യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് വെട്ടേറ്റത്.

മഞ്ചേരിയിലെ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയെ സ്ഥിരമായി ശല്ല്യം ചെയ്യുന്ന അയൂബാണു സംഭവത്തിനു പിന്നിലെന്നു യുവതിയും ദൃക്സാക്ഷികളും വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പീഡനശ്രമം ചെറുക്കുമ്പോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. കുഞ്ഞിന്റെ കാലിലാണു വെട്ടേറ്റത്.  മൂന്നു തുന്നലുകള്‍ ഉണ്ട്.

വീഡിയോ: