കഴിഞ്ഞ ദിവസം നടന്ന ഇന്തോനേഷ്യ വുമണ്‍സും-മംഗോളിയ വുമണ്‍സും തമ്മിലുള്ള ആറ് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്തോനേഷ്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഉദയാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്തോനേഷ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ 16.2 ഓവറില്‍ 24 റണ്‍സിന് പുറത്താവുകയായിരുന്നു.
ചരിത്രത്തില്‍ രണ്ടാം തവണയാണ് വുമണ്‍സ് ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഒരു ടീം ഓള്‍ ഔട്ട് ആവുന്നത്. ഇതിന് മുമ്പ് ഈ മോശം നേട്ടത്തിലെത്തിയത് ഇന്ത്യന്‍ ടീം ആയിരുന്നു.
2020ലെ ഐ.സി.സി വുമണ്‍ സ്റ്റഡി വേള്‍ഡ് കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ ഓള്‍ ഔട്ട് ആയത്. മത്സരത്തില്‍ 99 റണ്‍സിനായിരുന്നു ഇന്ത്യ പുറത്തായത്. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് പിഴക്കുകയായിരുന്നു.