Kerala News
സോഷ്യല്‍ മീഡിയയിലൂടെ വനിത പൊലീസുകാരിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 13, 02:51 am
Friday, 13th July 2018, 8:21 am

ആലുവ: കൊച്ചി മെട്രോ ആലുവ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് പൊലീസ് പിടിയില്‍. സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി ഇയാള്‍ അശ്ലീല സന്ദേശം അയയ്ക്കാറുണ്ടായിരുന്നുവെന്നാണ് പരാതി.

തിരുവനന്തപുരം സ്വദേശിയായ സിദ്ദിഖ് ഷിഹാബുദ്ദിനാണ് പൊലീസ് പിടിയിലായത്.


ALSO READ: കെയ്‌റോ വിമാനത്താവളത്തില്‍ പൊട്ടിത്തെറി; 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു


ഓട്ടോഡ്രൈവറായ പ്രതി വാട്‌സാപ്പിലൂടെയാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇയാളുടെ പേരില്‍ നിരവധി ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ കിംഗ്‌സ്, റോയല്‍സ്, എകെസിഎച്ച് ഹാക്കേഴ്‌സ് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മകള്‍ സ്ത്രീകള്‍ക്ക് നേരേ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്ന് പരാതിക്കാരിയുടെ ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രത്തോടൊപ്പം പ്രതി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

updating…